Month: June 2010

  • എന്റേയും ഉബുണ്ടു

    കുറേ നാളായി ലിനക്സിലേക്ക് മാറണമെന്ന് വിചാരിക്കുന്നു. ലിനക്സ് സാമ്രാജ്യത്തിൽ പേർസണൽ കമ്പ്യൂട്ടിങ്ങിന് നിലവിൽ ഏറ്റവും പ്രചാരത്തിലുള്ളത് ഉബുണ്ടു ആയതിനാൽ അതുപയോഗിക്കാൻ തന്നെയായിരുന്നു ഉദ്ദേശ്യം. ലിനക്സ് ആദ്യമായൊന്നുമല്ല ഉപയോഗിക്കുന്നത്. ആദ്യമായി ലിനക്സ് ഉപയോഗിച്ചത് 2004 തുടക്കത്തിലാണെന്ന് തോന്നുന്നു. ആദ്യം ലിക്സിന്റെ പുസ്തകം വാങ്ങുകയായിരുന്നു അന്ന് ചെയ്തത്. ലിനക്സിലെ കമാന്റൊക്കെ പഠിച്ചെടുത്തേക്കാം എന്നൊന്നു ഉദ്ദേശിച്ചായിരുന്നില്ല, റെഡ്ഹാറ്റ് ലിനക്സിന്റെ ഡി.വി.ഡി. സൗജന്യമായി കിട്ടുമെന്നതുകൊണ്ടാണ് അത് വാങ്ങിയത്. കിട്ടിയത് റെഡ്ഹാറ്റ് ലിനക്സ് 7.3 ആണെന്നുതോന്നു. കിട്ടിയ ഡി.വി.ഡിക്കോ എന്റെ ഡി.വി.ഡി. ഡ്രൈവിനോ എന്തോ…

  • മലയാളത്തിനായുള്ള ലിപ്യന്തരണം

    കഴിഞ്ഞ പോസ്റ്റിൽ ലിപ്യന്തരണത്തിനുള്ള ജാവസ്ക്രിപ്റ്റ് പ്രോഗ്രാം നിർമ്മിച്ചതിനെകുറിച്ച് പറഞ്ഞിരുന്നു. പൊതുപയോഗത്തിനുള്ളതും ഏതെങ്കിലും ഭാഷയുമായി ബന്ധിക്കപ്പെട്ടതല്ലത്തതുമായ പ്രോഗ്രാമാണത്. ഏത് ഭാഷയിലേക്കുള്ള ലിപ്യന്തരമാണോ ഉദ്ദേശിക്കുന്നത് അതിനനുസരിച്ചുള്ള റെഗുലർ എക്സ്പ്രഷൻ നിയമങ്ങളുടെ പട്ടിക തയ്യാറാക്കി നൽകി പ്രോഗ്രാമിനു നൽകേണ്ടതുണ്ട്. കഴിഞ്ഞ പോസ്റ്റെഴുതുമ്പോൾ തന്നെ മലയാളത്തിനുള്ള പട്ടിക ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അത് പൂർണ്ണമായിരുന്നില്ല. നിലവിൽ ആ പട്ടിക മെച്ചപ്പെടുത്തുകയും പൂർണ്ണമാക്കുകയും ചെയ്തു. കഴിഞ്ഞ പതിപ്പിൽ മലയാളം നിയമങ്ങളുടെ പട്ടിക പ്രധാന പ്രോഗ്രാമിന്റെ അതേ ഫയലയിൽ മുകൾ ഭാഗത്തായാണ് നൽകിയിരുന്നത്. പ്രോഗ്രാമിന് ഭാഷയുമായി ബന്ധമില്ലാത്തതിനാൽ തന്നെ…

  • ടംബ്ലറിലേക്ക്

    വലിയ ബ്ലോഗറൊന്നുമല്ല, എന്നു പറഞ്ഞാലും പോര; ആകെ രണ്ട് പോസ്റ്റുമാത്രമാണ് കാര്യമായി എഴുതിയത്, അതും ഒരേ വിഷയം. കുറേ എഴുതണമെന്നൊക്കെ വിചാരിക്കാറുണ്ട്, ഒന്നു വരാറില്ലെന്നുമാത്രം. അതുപോട്ടെ പറയാൻ വന്നത് എഴുതാം. ഗൂഗിളിന്റെ സേവനങ്ങൾ നന്നായി ഉപയോഗിക്കുന്നുണ്ട്, ഏറ്റവും പ്രധാനപ്പെട്ടത് ജിമെയിൽ തന്നെ. പിന്നെ ഗ്രൂപ്പ്സ്, ഡോക്സ്, കലണ്ടർ അങ്ങനെ പോകുന്നു. ഇങ്ങനെ പോയാൽ ശരിയാവില്ല എന്നു തോന്നുന്നു. എല്ലാം ഗൂഗിളിനെ തന്നെ ഏൽപ്പിക്കരുത് എന്നില്ല. എങ്കിലും ആശ്രയിക്കുന്നത് കുറച്ചെങ്കിലും കുറക്കണമെന്ന് വിചാരിക്കാറുണ്ട്. നിലവിൽ ഗൂഗിളിന്റെ സേവനങ്ങൾ വളരെ…

  • ലിപ്യന്തരണം

    ഇംഗ്ലീഷ് അക്ഷരങ്ങളുപയോഗിച്ച് മലയാളവാക്കുകൾ ടൈപ്പ് ചെയ്യുന്നതിനുള്ള ഒരു ലിപ്യന്തരണ ഉപാധി ഉണ്ടാക്കി. പൂർണ്ണമായും ഒരു പുതിയ സൃഷ്ടിയാണിത്, അതായത് ഇതേ കാര്യം സാധിച്ചുതരുന്ന സമാന ഉപകരണങ്ങളിൽ നിന്നുള്ള കോഡ് ശകലങ്ങൾ ഇതിലേക്ക് കടം കൊണ്ടിട്ടില്ല. വളരെ ലളിതമായതും പ്രശ്നത്തെ വിഭജിച്ച് പരിഹരിക്കുന്ന രീതീയിലുള്ളതുമായ ഒരു അൽഗോരിതമാണ് പ്രവർത്തനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രോഗ്രാമിനെ ലിപ്യന്തരണത്തിന് സഹായിക്കുന്നത് തുടക്കത്തിൽ ചേർത്തിരിക്കുന്ന റെഗുലർ എക്സ്പ്രഷൻ നിയമങ്ങളുടെ ഒരു പട്ടികയാണ് (പ്രോഗ്രാമിലെ ഒരു അസോസിയേറ്റീവ് അറേ). ഏതെങ്കിലും ഒരു ഭാഷയുമായി ബന്ധപ്പെട്ടല്ല ഈ പ്രോഗ്രാം…