Month: January 2011

  • ഐറീറൈറ്റർ: മീഡിയവിക്കി എക്സ്റ്റൻഷൻ

    ഷിജുവിന്റെ പ്രേരണ മൂലം വിക്കിയിലൊക്കെ ഉപയോഗിച്ചിരിക്കുന്ന എഴുത്തുപകരണത്തിന്റെ ഒരു മീഡിയ വിക്കി എക്സ്റ്റൻഷൻ പതിപ്പ് വികസിപ്പിച്ചു. അത് ഇവിടെ: http://testwiki.junaidpv.in , ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് (http://testwiki.junaidpv.in/wiki/Special:Version). പരീക്ഷിച്ചു നോക്കുക. ഇപ്പോൾ വിക്കിയിൽ നിന്നുള്ളതിൽ നിന്നും വ്യത്യസ്തമായി ഒരു ചെക്ക്ബോക്സ് മാത്രമേ ഉണ്ടാകൂ. കൂടാതെ എഴുത്തുപകരണം സജീവമായിരിക്കുമ്പോൾ ഇൻപുട്ട് ബോക്സുകളിൽ നിറവ്യത്യാസം വരുന്ന രീതിയിലാക്കിയിട്ടുണ്ട്. ലോഗിൻ ചെയ്യുന്നതിനുള്ള പാസ്‌വേർഡ് ടൈപ്പ് ചെയ്യുന്ന ഭാഗം, ഫയൽ തിരഞ്ഞെടുക്കുന്ന ഭാഗം അങ്ങനെ ചില ഇൻപുട്ട് ബോക്സുകളെ എഴുത്തുപകരണ പ്രവർത്തിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.…

  • ക്രോമിൽ H.264 ന് സ്വാഭാവിക പിന്തുണയുണ്ടാവില്ല

    എച്ച്.ടി.എം.എല്ലിന്റെ അഞ്ചാം പതിപ്പിലുള്ള വീഡിയോ ടാഗ് വഴി H.264 ഫോർമാറ്റിലുള്ള വീഡിയോകൾക്ക് പിന്തുണ ഉണ്ടാവില്ലെന്ന് ഗൂഗിൾ: http://blog.chromium.org/2011/01/html-video-codec-support-in-chrome.html ഫയർഫോക്സ്, ഓപ്പറ എന്നിവയെപോലെ വെബ്എം, ഓഗ്ഗ് തിയോറ എന്നിവയ്ക്കാണ് സ്വാഭവിക പിന്തുണയുണ്ടാകുക. മൈക്രോസോഫ്റ്റിന്റെ ഐ.ഇയും, ആപ്പിളിന്റെ സഫാരിയും H.264 നെ പിന്തുണക്കുന്നവയാണ്.