ഷിജുവിന്റെ പ്രേരണ മൂലം വിക്കിയിലൊക്കെ ഉപയോഗിച്ചിരിക്കുന്ന എഴുത്തുപകരണത്തിന്റെ ഒരു മീഡിയ വിക്കി എക്സ്റ്റൻഷൻ പതിപ്പ് വികസിപ്പിച്ചു.
അത് ഇവിടെ: http://testwiki.junaidpv.in , ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് (http://testwiki.junaidpv.in/wiki/Special:Version). പരീക്ഷിച്ചു നോക്കുക. ഇപ്പോൾ വിക്കിയിൽ നിന്നുള്ളതിൽ നിന്നും വ്യത്യസ്തമായി ഒരു ചെക്ക്ബോക്സ് മാത്രമേ ഉണ്ടാകൂ. കൂടാതെ എഴുത്തുപകരണം സജീവമായിരിക്കുമ്പോൾ ഇൻപുട്ട് ബോക്സുകളിൽ നിറവ്യത്യാസം വരുന്ന രീതിയിലാക്കിയിട്ടുണ്ട്. ലോഗിൻ ചെയ്യുന്നതിനുള്ള പാസ്‌വേർഡ് ടൈപ്പ് ചെയ്യുന്ന ഭാഗം, ഫയൽ തിരഞ്ഞെടുക്കുന്ന ഭാഗം അങ്ങനെ ചില ഇൻപുട്ട് ബോക്സുകളെ എഴുത്തുപകരണ പ്രവർത്തിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതല്ലാത്ത മിക്കവാറും ഇൻപുട്ട് ബോക്സുകളിലും ഇതുപയോഗിച്ച് വ്യത്യസ്ത ഭാഷ ടൈപ്പിങ്ങ് സാധ്യമാകും.
ഇനി ആവശ്യമുള്ള വിക്കികൾക്ക് (വിക്കിപീഡിയയടക്കം) ഈ എക്സ്റ്റൻഷൻ ഇൻസ്റ്റാൾ ചെയ്താൽ മറ്റുപകരണ സഹായമില്ലാതെ ആവശ്യമുള്ള ഭാഷകൾ ടൈപ്പ് ചെയ്യാനുള്ള സൗകര്യം ഉൾപ്പെടുത്താൻ സാധിക്കും.
നിലവിൽ താഴെ നൽകിയിരിക്കുന്ന എഴുത്തു രീതികൾക്കാണ് പൂർണ്ണമായ പിന്തുണയുള്ളത്.
- മലയാളം ലിപ്യന്തരണം
- മലയാളം ഇൻസ്ക്രിപ്റ്റ്
- സംസ്കൃതം ലിപ്യന്തരണം
- തമിഴ്99 (തമിഴന്മാർക്കിടയിൽ വ്യാപകമായ ഒരു എഴുത്തുരീതി)
- തമിഴ് ലിപ്യന്തരണം
- ബംഗാളി അവ്രൊ
- ബംഗാളി ഇൻസ്ക്രിപ്റ്റ്
- ബംഗാളി നാഷണൽ കീബോർഡ് (നമ്മുടെ ഇൻസ്ക്രിപ്റ്റ് പോലെ ബംഗ്ലാദേശ് സർക്കാറിനു കീഴിൽ വികസിപ്പിച്ചെടുത്ത രീതി)
കൂടുതൽ ഭാഷകൾ ആവശ്യമുള്ളവർക്ക് സ്വയം വികസിപ്പിച്ച് ചേർക്കാം. അല്ലെങ്കിൽ അത് വികസിപ്പിക്കാൻ സഹായിക്കാം.
IRewriter എന്ന് പേര് നൽകിയിരിക്കുന്നത് Input field Rewriter എന്നത് പ്രകാരമാണ്.
പുതുക്കൽ: എക്സ്റ്റൻഷനെ നാരായം എന്ന് പുനർനാമകരണം ചെയ്തു.
Leave a Reply