Month: May 2014

  • ഉബുണ്ടു 14.04 ട്രസ്റ്റി താഹ്ർ

    ഉബുണ്ടു 14.04 ഇൻസ്റ്റാൾ ചെയ്തു. ഒരു പൂർണ്ണമായ വിശകലനത്തിന് മുതിരുന്നില്ല. ചില കാര്യങ്ങൾ മാത്രം കുറിക്കാൻ ശ്രമിക്കുന്നു. സ്ഥിരമായി ലിനക്സിലേക്ക് മാറിയപ്പോൾ തുടങ്ങിയതാണ് ഉബുണ്ടു ഉപയോഗം. മറ്റുള്ള വിതരണങ്ങളിലേക്ക് മാറണമെന്നൊക്കെ ഇടക്ക് തോന്നാറുണ്ടെങ്കിലും ഉബുണ്ടു വിട്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇടക്ക് കുറച്ച്കാലം ഡെബിയൻ 7 ഉപയോഗിച്ചു, അത്ര തൃപ്തിതോന്നിയില്ല. പ്രധാനമായും ചില ആപ്ലിക്കേഷനുകൾക്കുള്ള സപ്പോർട്ടിന്റെ അഭാവമാണ് കാരണം.