കീമാജിക്ക് 2.0 ന്റെ പ്രിവ്യൂ പതിപ്പ് ഇറങ്ങിയിട്ട് കുറച്ച് നാളായി. വിസ്റ്റ മുതൽ 10 വരെയുള്ള വിൻഡോസുകളിൽ മറ്റ് പോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ കീമാജിക്ക് ഉപയോഗിക്കാം എന്ന മെച്ചമുണ്ട്. കൂടാതെ, മുൻപുള്ളതിൽ നിന്നും വ്യത്യസ്തമായി 32 ബിറ്റിനും 64 ബിറ്റിനും ഒരേ കീമാജിക്ക് തന്നെ മതി. മുൻപ് അത് സാധ്യമല്ലായിരുന്നു.
പുതിയ കീമാജിക്ക് ഇവിടെനിന്നും ഡൗൺലോഡ് ചെയ്യാം. KeyMagic-v2.0Pre-4 ആൺ നിലവിൽ ലഭ്യമായിരിക്കുന്നത്. കൂടുതൽ മെച്ചപ്പെടുത്തുലുകൾ നടക്കുന്ന് മുറയ്ക്ക് പുതിയ പതിപ്പുകൾ ഇറങ്ങും.
കീമാജിക്ക് ഇൻസ്റ്റാൾ ചെയ്താൽ മലയാളം കീബോർഡുകൾ അതിലുണ്ടാവില്ല. മലായാളം മൊഴി രീതിയനുസരിച്ചുള്ള കീബോർഡ് ലഭിക്കാനായി താഴെ നൽകിയിരിക്കുന്നതുപോലെ ചെയ്യുക.
- ആദ്യം ഈ ലിങ്കിൽ പോയി “Malayalam-Mozhi-2.0.km2” എന്ന ഫയൽ ഡൗൺലോഡ് ചെയ്യുക.
- ശേഷം കീമാജിക്കിന്റെ സെറ്റിങ്ങ്സ് വിൻഡോയീൽ ചെന്ന് “Add” ബട്ടൺ അമർത്തി “Malayalam-Mozhi-2.0.km2” ഫയൽ തിരഞ്ഞെടുക്കുക.

- ഇപ്പോൾ മലയളാം മൊഴി കീബോർഡ് മറ്റ് കീബോർഡുകളൊടൊപ്പം കാണാം.

സ്വതേയുള്ള മ്യാന്മർ കീബോർഡുകൾ അവശ്യമില്ലെങ്കിൽ കളയാവുന്നതാണ്.
കീമാജിക്ക് പ്രോഗ്രാമുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സെറ്റിങ്സ് വിൻഡോയിലെ “Report Bug” ബട്ടൺ ക്ലിക്ക് ചെയ്തുവരുന്ന പേജിൽ സമർപ്പിക്കാം.
മലയാളം ടൈപ്പിങ്ങ് രീതി മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ബോഗ് പോസ്റ്റിനുള്ള കമന്റായോ, ഈമെയിൽ അയക്കുകയോ, ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് എന്നെ ടാഗ് ചെയ്യുകയോ ചെയ്ത് അറിയിക്കക.
65 responses to “കീമാജിക്ക് 2”
ഈ km2 ഫയൽ വായിക്കാൻ പറ്റുന്നതാണോ? മൊഴിയുടേത് ഇപ്പോഴുള്ളത് ഓപ്പൺ സോഴ്സാണോ? ആണെങ്കിൽ ഒന്ന് ഷെയർ ചെയ്യാമോ?
Sorry, I did not check my email in weekend so did not see notification for your comment.
I think .km2 file is binary format. Here is its source file: https://gist.github.com/junaidpv/867882
Thanks. There is small differences between published Mozhi standard: https://sites.google.com/site/cibu/mozhi/mozhi2. I would like to get to a convergence – that is, bring Keymagic to this spec; or if that is impossible, modify the standard to accommodate Keymagic as well. Do you think that is possible?
അതെ, എല്ലാം ഒരു പോലെ വരണം.
സിബുവിന്റെ സ്റ്റാൻഡാർഡിൽ പഴയകാല അക്ഷരങ്ങളും ചിഹ്നങ്ങളും കിട്ടാനായി # ഉം സ്വരചിഹ്നങ്ങൾക്കായി @ ആണെന്ന് കാണുന്നു. കീമാജിക്കിലാകട്ടെ ഇത് പ്രധാനമായും / (ബാക്ക്സ്ലാഷ്) ഉപയോഗിച്ചാണ്. ഇതാണ് ഒരു പ്രധാനപ്പെട്ട വ്യത്യാസമായി എനിക്ക് കാണുന്നത്. നമ്മൾ മുൻപ് ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു തോന്നുന്നു?
# ഉപയോഗിക്കാൻ പ്രത്യേക കാരണം വല്ലതും ഉണ്ടായിരുന്നോ? / ഉപയോഗിച്ചത് അത് സാധാരണ എഴുത്തിൽ വരാത്ത ഒന്ന് എന്ന നിലയിലായിരുന്നു.
കീമാജിക്കിലെ കീബോർഡ് നിർമ്മിച്ചത് വിക്കിപീഡിയയിലെ എഴുത്തുരീതിക്ക് അനുസരിച്ചാണ്. അന്ന് ഒത്തിരി ചർച്ചകൾക്ക് ശേഷമായിരുന്നു വിക്കിപീഡിയയിലെ എഴുത്ത് രീതി തീരുമാനിച്ചത്.കീമാജിക്കിനെ/വിക്കിപീഡീയ രീതി അനുസരിച്ചാണെന്ന് തോന്നുന്നു ഇൻകീ (വേറൊരു എഴുത്തുപകരണം) ടീമും ഇറക്കിയത്.മാറ്റം വരുത്തുമ്പോണ്ടാകുന്ന ഒരു പേടി ഇത് ഒരു വലിയ കൂട്ടം ആൾക്കാരെ ബാധിക്കും എന്നതാണ്.
ഏത് കീ എന്നത് പ്രധാനമല്ല.. പഴയ അക്ഷരങ്ങളെ കാണിക്കാൻ ഒരു കീ വേണം എന്നേ ഉള്ളൂ. അത് quoting ന് ഉപയോഗിക്കുന്ന എന്ന കീയിൽ നിന്ന് വ്യത്യസ്ഥമായിരുന്നാൽ നന്ന് എന്ന് മാത്രം. വിക്കിപീഡിയയുടെ സ്കീമിന്റെ മുഴുവൻ സ്പെക്കും എവിടെ കിട്ടും? അതും കീമാജിക്കും ഒന്നാണോ?
വിക്കിപീഡിയയിലേതിന് പൂർണ്ണമായ ഡോക്യുമെന്റേഷനൊന്നുമില്ല.സോഴ്സ് ഇവിടെ കാണാം: https://github.com/wikimedia/jquery.ime/blob/master/rules/ml/ml-transliteration.js
ഇതും കീമാജിക്കും ഒന്ന് തന്നെയാണ്.
unification-ന് എന്തെങ്കിലും സ്കോപ്പ് ഉള്ളതായി തോന്നുന്നുണ്ടോ? (ഞാൻ വിക്കിപ്പീഡിയ സിന്റാക്സ് നേരെ സ്വീകരിക്കുകയല്ലാതെ)
സിബുവിന്റെ ഡോക്യുമെന്റേഷനിലെ പോലെ #, @ ഉപയോഗിക്കുന്നതിന് എതിർപ്പൊന്നുമില്ല. എന്റെ ആശങ്ക അത് നിലവിൽ ഇവ ഉപയോഗിക്കുന്നവരെ എങ്ങനെ ബാധിക്കുമെന്നാണ്.ഇത് ഒത്തിരി പേർ ഉപയോഗിക്കുന്നുണ്ട്..ഞാൻ മുൻപ് സൂചിപ്പിച്ചപോലെ, വിക്കിപീഡിയയിലെ രീതി പലസ്ഥലങ്ങളിലേക്കും പടർന്നു. കീമാജിക്ക് (വിൻഡോസും മാകും), ഇൻകി (വിൻഡോസ്), പിന്നെ ആണ്ഡ്രോയിഡിൽ എസ്.എം.സി.യുടെ ഇൻഡിക് കീബോർഡ്, തുടങ്ങിവയല്ലാം അതിൽപെടുന്നു.
(#, @ ഉം / തമ്മിലുള്ള പൊരുത്തക്കേടേ എന്റെ കണ്ണിൽപ്പെട്ടുള്ളൂ. ബാക്കിയുള്ള വ്യത്യാസങ്ങൾ ഞാനീ വീക്കെൻഡിൽ നോക്കി പറയാം.എന്തെങ്കിലും ഉണ്ടെങ്കിലും കാര്യമായതൊന്നും ആവില്ല എന്ന് തോന്നുന്നു.)
#, @, ^ എന്നിവ അപൂർവ്വമായല്ലേ ആവശ്യമുണ്ടാകൂ.. സാധാരണ ഒരു യൂസർക്ക് അവയുപയോഗിക്കേണ്ട കാര്യമെന്താണ്? ഗൂഗിൾ ഇൻപുട്ട് ടൂൾസിന്റെ മലയാളം ഫൊണറ്റിക് കീബോർഡ് ഈ രീതിയാണ് തുടരുന്നതെന്നും അറിയാമല്ലോ..
# നെ പൊതുവേ മലയാളത്തിൽ ഉപയോഗിക്കാറില്ലെന്ന് തോന്നുന്നു. ^ ന്റെ കാര്യവും ഏതാണ്ടതുപോലെ തന്നെ, ഗണിത സമവാക്യങ്ങളിൽ ഉപയോഗിക്കുന്നത് ചെറിയ ന്യൂനപക്ഷമായിരിക്കും. പക്ഷെ @ ഈ മെയിൽ അഡ്രസ്സിനായും സോഷ്യൽ നെറ്റ്‌വർക്കുകളിൽ ടാഗ് ചെയ്യാനും ഉപയോഗിക്കുന്നില്ലെ?
ഗൂഗിൾ ഇൻപുട്ട് ടൂൾ ഉപയോഗിച്ചിട്ടില്ലെന്ന് തോന്നുന്നു. ആൻഡ്രോയിഡിലെ ഗൂഗിൾ കീബോർഡ് അതിലുൾപ്പെടുന്നതാണോ? അത് ചിലപ്പോൾ ഉപയോഗിക്കാറുണ്ട്,പക്ഷെ ഈ ക്യരക്ടറുകൾ ഉപയോഗിക്കേണ്ടി വന്നിട്ടില്ല.
@ ന് പകരം വേറെ ഏതെങ്കിലും കീ ഉപയോഗിക്കാവുന്നതേ ഉള്ളൂ.. എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടോ? ഉണ്ടെങ്കിൽ അതിലേയ്ക്ക് മാറ്റാം.
ആൻഡ്രോയിഡിലെ ഗൂഗിൾ കീബോർഡ് ഞാൻ കാണിച്ച മൊഴി സ്കീം അനുസരിച്ചുള്ളതല്ല.. അത് fuzzy logic ഉപയോഗിച്ചുള്ളതാണ്; കൃത്യമായ ട്രാൻസ്‌ലിറ്ററേഷൻ സ്കീം വച്ചുള്ളതല്ല. എളുപ്പത്തിൽ ഈ കീബോർഡ് ശ്രമിച്ചു നോക്കാൻ ഈ സൈറ്റിൽ പോകാം: https://www.google.com/inputtools/try/ ഭാഷ Malayalam-ഉം കീബോർഡ് ‘മലയാളം (ഫൊണറ്റിക്)’ ഉം എടുക്കുക.
കൂടുതൽ വിശകലനം നടത്തിയിട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പറയുന്നതായിരിക്കും നല്ലതെ തോന്നുന്നു.മൊത്തത്തിലുള്ള ഒരു വിശകലനം നടത്തി ക്രോഡീകരിച്ച് പറയാം. ചർച്ചയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തിയാൽ നന്നയിരിക്കുമെന്ന് തോന്നുന്നു. ഇതിനായി ഗൂഗിൾ ഗ്രൂപ്പോ അതുപോലെയുള്ള ഒരു പൊതു ഇടമോ നിലവിലുണ്ടോ? ഉണ്ടെങ്കിൽ അതിലേക്കയക്കാമായിരുന്നു.
ശരിയാണ് ആൻഡ്രോയിഡിലേത് കൃത്യമായ ട്രാൻസ്ലിറ്ററേഷൻ അല്ല.പെട്ടെന്നത് ഓർത്തില്ല.
@ന് പകരം ~ തന്നെ ഉപയോഗിക്കാം എന്ന് തോന്നുന്നു. ~ യുടെ അർഥം ചന്ദ്രക്കല എന്നാണല്ലോ.. അപ്പോൾ ചന്ദ്രക്കലയ്ക്ക് ശേഷം സ്വരമെഴുതിയാൽ അതിന്റെ ചിഹ്നം കിട്ടണം. അതായത് ~i എന്നെഴുതിയാൽ ി എന്ന് കിട്ടണം. n~i എന്നെഴുതിയാൽ ‘നി’ കിട്ടുമ്പോലെ. അങ്ങനെ വരുമ്പോൾ @ എന്നൊരു ചിഹ്നത്തിന്റെ ആവശ്യമില്ല.
പണ്ടായിരുന്നെങ്കിൽ വരമൊഴി മെയിലിംഗ് ലിസ്റ്റ് എന്ന് പറഞ്ഞേനെ. പക്ഷെ, കുറേ കാലമായി അതിൽ എന്തെങ്കിലും ചർച്ച നടന്നിട്ട്. അതുകൊണ്ട് അവിടെ നടത്തിയാലും വേറെ എവിടെ നടത്തിയാലും ഫലമൊന്നായിരിക്കും. ഫേസ്ബുക്കാവുമോ നല്ലത്? ഞാൻ ഫേസ്ബുക്കിൽ ആക്ടീവല്ല. പിന്നെ, നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് സാധാരണക്കാരാരും ഉപയോഗിക്കാത്ത കീകളെ പറ്റിയുമാണ്.
ഹ..ഹ.. ഞാനത് പറയായിരിക്കുകയായിരുന്നു. ലോജിക്കലി അതാണ് ശരിയായ രീതിയെന്ന് തോന്നുന്നു.
അതേ രീതിയിൽ ~a എന്നെഴുതിയാൽ ‘അ’ കിട്ടേണ്ടതാണ്. പക്ഷെ ഈ റൂളിന് പ്രയോരിറ്റി കുറവായിരിക്കണം. അല്ലെങ്കിൽ “ka” => “ക”, “pa” => “പ” തുടങ്ങിയവയൊക്കെ അത് ബാധിക്കും.
അതെ, എല്ലാവരേയും അറിയിക്കേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ വ്യക്തതയുള്ള രണ്ടുമൂന്നു പേരെ ഉൾപ്പെടുത്തിയാൽ കൊള്ളാമെന്ന് തോന്നി. മിനക്കേടവുമെങ്കിൽ വേണ്ട, തീരുമാനിച്ച കഴിഞ്ഞ് മാറ്റങ്ങൾ അറിയിച്ചാൽ അഭിപ്രായം പറയാൻ സാവകാശം കൊടുത്താലും മതി.
https://sites.google.com/site/cibu/mozhi/mozhi2 ൽ ഞാൻ ഇത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
~a എന്നെഴുതിയാൽ എന്തിനാണ് ‘അ’ കിട്ടുന്നത്? ചന്ദ്രക്കലയും ‘i’-യും ചേർന്നാൽ ‘ ി’ കിട്ടുന്നപോലെ, ‘അ’-യുടെ ചിഹ്നം അല്ലേ കിട്ടേണ്ടത്. ‘അ’ക്ക് ചിഹ്നം ഇല്ലാത്തതിനാൽ ഒന്നും കിട്ടാതിരിക്കുകയല്ലേ (empty string) അല്ലേ വേണ്ടത്? ഇനി മ്അദനി എന്നെഴുതാനോ മറ്റോ ആണെങ്കിൽ ആ ഉദ്ദേശത്തിന് _ ഉണ്ട്: m_adani or m~_adani
എന്നെ സംബന്ധിച്ചിടത്തോളം, ഡെവലപ്പർമാരും (അവർക്ക് വേണം എന്ന് തോന്നുന്നവരും) മാത്രമേ ചർച്ചയിൽ ആവശ്യമുള്ളൂ.. അതു തന്നെയും യൂണിഫിക്കേഷൻ പ്രധാനമാണെന്ന് തോന്നുന്നെങ്കിൽ മാത്രം.
പിന്നെ, ‘റ്റ’ എന്നതിന്റെ മാപ്പിങ് ‘t’-ൽ നിന്നും മാറ്റി ‘tt’ ആക്കിയാലോ എന്നൊരാലോചനയുണ്ട്.. അങ്ങനെയല്ലെ നമ്മൾ സ്ഥലപ്പേരുകളും മറ്റും എഴുതിവരാണ്. ഉദാ: kuttippuram, attukal, mattam… റ്റ ഒരു കൂട്ടക്ഷരമാണെന്ന ധാരണ നമുക്കുണ്ട്. അതുപോലെ ‘t’-യെ ഒറ്റയ്ക്ക് കണ്ടാൽ അതിനെ ‘ട’ എന്നുമല്ലേ വായിക്കുക… അതായത് ഇങ്ങനെയുള്ളതിനെ
പാട – paaTa
പാട്ട – paatta or paaTTa
പാറ്റ – paata
ഇങ്ങനെ ആക്കിയാലോ എന്ന്:
പാട – paata or paaTa
പാട്ട – paaTTa
പാറ്റ – paatta
വീക്കെന്റിൽ ഇതൊന്ന് നോക്കാൻ പറ്റിയോ?
ശരിയാണ്, ~a എന്നെഴുതിയാൽ ‘അ’ കിട്ടുന്നത് തെറ്റാണ്. പെട്ടെന്ന് ആലോചിക്കാതെ എഴുതിയതാണ്.
‘റ്റ’, ‘ട’ യുടെ മാറ്റം കൊള്ളാമെന്ന് തോന്നുന്നു. പക്ഷെ എഴുതിവരുന്നതിൽ പെട്ടെന്നൊരു മാറ്റം വരുമ്പോൾ ആൾക്കാർക്ക് ബുദ്ധിമുട്ടാകില്ലേയെന്നൊരു ചിന്തയില്ലാതില്ല.
വിക്കെന്റിൽ ഇതിനുവേണ്ടി ഇരിക്കാൻ സമയം കിട്ടിയില്ല. കമ്പ്യൂട്ടർ തുറക്കാൻ പോലും അധികം സമയം കിട്ടിയില്ല. വിക്കെന്റിനെ കാത്തുനിന്നാൽ കാര്യം നടക്കില്ലെന്ന് തോന്നുന്നു. ഇപ്പോൾ തന്നെ ഒരു വിശകലനം നടത്തി. ചുവടെയുള്ള അഭിപ്രായങ്ങൾ ഇപ്പോഴത്തെ ആ സ്പെസിഫിക്കേഷൻ പേജിനെ ആധാരമാക്കിയാണേ (https://sites.google.com/site/cibu/mozhi/mozhi2)
(വിക്കിപീഡിയ/കീമാജിക്ക് പ്രകാരമുള്ളതിനെ കുറിക്കാൻ ഞാൻ വികി എന്നുപയോഗിക്കാം. ഇടക്കിടെ നീട്ടിയെഴുതുന്നതൊഴിവാക്കാനാണിത്. എസ്കേപ്പിങ്ങ് ക്യാരക്റ്റർ എന്നുപറയുന്നത് സ്വരചിഹ്നം കിട്ടാനും മറ്റും ഉപയോഗിച്ചിരിക്കുന്ന ‘#’, ‘^’ തുടങ്ങിയ സ്പെഷ്യൽ ക്യാരക്റ്ററുകളെ കുറിച്ചാണ്. വികിയിൽ അത് “” മാത്രമാണെന്ന് തോന്നുന്നു.)
വികിയിൽ ഇല്ലാത്തത് (അടുത്ത് അപ്ഡേറ്റിൽ ചേർക്കാമെന്നു കരുതുന്നവ)
‘ea’ => ‘ഈ’
‘ou’ => ‘ഔ’
‘qa’ => ‘ഖ’ (ഇപ്പോഴിത് ‘ക്ക’ ആണുള്ളത്)
‘Fa’ => ‘ഫ’ (നിലവിൽ ഇതില്ല)
‘eee’ => ‘ഈൗ’, ‘ooo’ => ‘ഊൗ’
‘~’ => ‘്’, ‘~a’ => ”, ‘~aa’ => ‘ ാ’. നിലവിലെ ബാക്ക്സ്ലാഷ് ഉപയോഗിച്ചുള്ള എക്സേപിങ്ങ് മാറ്റി ഇവ ചേർക്കണം.
ഇന്ത്യൻ രൂപ ചിഹ്നം കിട്ടാനുള്ളത്.
Archaic letters ൽ യുണീകോഡ് 6.0 ലും ശേഷവും വന്നവ കിട്ടാനുള്ളത് ചേർക്കണം. പക്ഷെ എസ്കേപ്പിങ്ങ് ക്യാരക്റ്ററിൽ ഒരു തീരുമാനത്തിലെത്തണം.
‘ie’, ‘ei’ => ‘ഈ’. ഇത് ആവശ്യമുണ്ടോ? ഇംഗീഷ് വാക്കുകളിൽ തന്നെ ഇവയ്ക്ക് സ്ഥിരതയില്ലല്ലോ.
‘xa’, ‘Xa’ => ‘ക്ഷ’ അല്ലേ നല്ലത്. അങ്ങനെയാണ് വികിയിൽ.
‘ca’ => ‘ക’ അല്ലേ വേണ്ടത്? അങ്ങനെയാണ് വികിയിൽ. ഉദാ ‘caanaDa’ => ‘കാനഡ’
വികിയിൽ ‘I’ അടിച്ചാൽ വാക്കുകളുടെ തുടക്കത്തിലാണെങ്കിൽ ‘ഐ’ വരും അല്ലെങ്കിൽ ഈ കാരം ചേർക്കും (‘kI’ => ‘കീ’)
‘Qa’ => ‘ക്യ’ ആണ് നിലവിലുള്ളത്. ‘ഖ’ കിട്ടാൻ രണ്ട് മാർഗ്ഗങ്ങളുണ്ട്. ഇതുകൂടെ വേണോ എന്നൊരു ചോദ്യമുണ്ട് അതുപോലെ ‘ക്യ’ ഒക്കെ പെട്ടെന്ന് കിട്ടിയിട്ടെന്ത് കാര്യം എന്നും ആലോചിക്കുന്നു 🙂
ഇവ സ്റ്റാൻഡാർഡിക് കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കൂ. വികിയിൽ നിലവിലിങ്ങനെയാണ്. എസ്കേപിങ്ങ് ക്യാരക്റ്ററിന്റെ ആവശ്യമില്ല.
‘RR’ => ‘ൠ’
‘Ll’ => ‘ഌ’
‘Lll’ => ‘ൡ’
“Digits after a Malayalam digit will be a converted to Malayalam digit.” ഇതും “Keys after an English letter will be kept as it is” ഇതും എല്ലാറ്റിലും നടപ്പിലാക്കാൻ പറ്റുമോന്ന് അറിയില്ല. കീമാനിൽ പറ്റുമെന്ന് തോന്നുന്നു.
പഴയ ചില്ലുകൾ കിട്ടാൻ ‘ആണവചില്ല’ + ‘എസ്കേപ്പിങ്ങ് ക്യാരക്റ്റർ’ എന്നുപോരെ? (വികിയിൽ ഇതിൻ നിലവിൽ എസ്കേപ്പിങ്ങ് ക്യാരക്റ്റർ രണ്ടുതവണ അടിക്കണം. അതെന്തിനാ അങ്ങനെയാക്കിയതെന്ന് ആലോചിച്ച് കിട്ടുന്നില്ല. ചിലപ്പൊ തെറ്റുപറ്റിയതാകും.)
(വികിയിൽ ഉള്ളതും സ്റ്റാൻഡാർഡിൽ ഇല്ലാത്തതുമായവയെ പറ്റി നോക്കിയിട്ടില്ല)
> ‘റ്റ’, ‘ട’ യുടെ മാറ്റം കൊള്ളാമെന്ന് തോന്നുന്നു. പക്ഷെ എഴുതിവരുന്നതിൽ പെട്ടെന്നൊരു മാറ്റം വരുമ്പോൾ ആൾക്കാർക്ക് ബുദ്ധിമുട്ടാകില്ലേയെന്നൊരു ചിന്തയില്ലാതില്ല.
ഇന്ന് ഓരോരുത്തരും പലവിധ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് പണ്ടത്തെ പോലെ ടെൻഷൻ ഇല്ല. ഇനി പഴയ വെർഷൻ ഉപയോഗിക്കുന്നവർക്ക് വേണ്ടി പഴയതിന്റെയും ലിങ്ക് കൊടുക്കാമല്ലോ. അതിന്റെ ഉപയോഗം കുറഞ്ഞുവരുമ്പോൾ ഒഴിവാക്കുകയും ആവം. അതുകൊണ്ട് ഇന്ന് ഉപയോഗിക്കുന്നവർക്ക് ബുദ്ധിമുട്ടാവും എന്ന് കരുതേണ്ടതില്ല. ഭാവിയിൽ ഏറ്റവും നല്ലത് ഏതാവും എന്ന് മാത്രമാലോചിച്ചാൽ മതി.
> Archaic letters ൽ യുണീകോഡ് 6.0 ലും ശേഷവും വന്നവ കിട്ടാനുള്ളത് ചേർക്കണം. പക്ഷെ എസ്കേപ്പിങ്ങ് ക്യാരക്റ്ററിൽ ഒരു തീരുമാനത്തിലെത്തണം.
ഇപ്പോൾ സ്കീമിൽ പറയാത്തവയും അതിനുള്ള എന്റെ സജഷനും ആണ് താഴെ:
പറ : parra# or പറ#
പഴയ ഈ : ee# or ഈ#
മ-ചില്ല് : m#
യ-ചില്ല് : y#
ഴ-ചില്ല് : zh#
1/160 : 1/160 #
…
> ‘ie’, ‘ei’ => ‘ഈ’. ഇത് ആവശ്യമുണ്ടോ? ഇംഗീഷ് വാക്കുകളിൽ തന്നെ ഇവയ്ക്ക് സ്ഥിരതയില്ലല്ലോ.
പേരുകളിൽ എപ്പോഴും ie എന്നത് ‘ഈ’-യും, ‘ei’ എന്നത് ‘ഐ’-യും ആണ്. ഉദാ: ഐൻസ്റ്റൈൻ, ഐസൻഹോവർ
> ‘xa’, ‘Xa’ => ‘ക്ഷ’ അല്ലേ നല്ലത്. അങ്ങനെയാണ് വികിയിൽ.
ഇങ്ങനെ ആക്കാം.
> ‘ca’ => ‘ക’ അല്ലേ വേണ്ടത്? അങ്ങനെയാണ് വികിയിൽ. ഉദാ ‘caanaDa’ => ‘കാനഡ’
ഇങ്ങനെ ആക്കാം.
> വികിയിൽ ‘I’ അടിച്ചാൽ വാക്കുകളുടെ തുടക്കത്തിലാണെങ്കിൽ ‘ഐ’ വരും അല്ലെങ്കിൽ ഈ കാരം ചേർക്കും (‘kI’ => ‘കീ’)
ഇങ്ങനെ ഒരു കോമ്പ്ലിക്കേറ്റഡ് റൂളിന്റെ ആവശ്യമെന്താണ്? പറ്റുമെങ്കിൽ എല്ലായിടത്തും ഒരുപോലെ പ്രവർത്തിക്കുന്നതല്ലേ നല്ലത്?
> ‘Qa’ => ‘ക്യ’ ആണ് നിലവിലുള്ളത്. ‘ഖ’ കിട്ടാൻ രണ്ട് മാർഗ്ഗങ്ങളുണ്ട്. ഇതുകൂടെ വേണോ എന്നൊരു ചോദ്യമുണ്ട് അതുപോലെ ‘ക്യ’ ഒക്കെ പെട്ടെന്ന് കിട്ടിയിട്ടെന്ത് കാര്യം എന്നും ആലോചിക്കുന്നു 🙂
ഖത്തർ, ഇറാഖ് പോലുള്ള രാജ്യങ്ങളുടെ പേരുകളിൽ ‘Q’ ആണല്ലോ ഉള്ളത്. ‘ക്യത്തർ’ എന്നൊന്നുമല്ലല്ലോ ഉച്ചരിക്കുന്നത്. ഇത് ആവശ്യമുണ്ടോ?
> ‘RR’ => ‘ൠ’
> ‘Ll’ => ‘ഌ’
> ‘Lll’ => ‘ൡ’
ഇവമൂന്നും ഇപ്പോൾ പ്രചാരത്തിലില്ലാത്ത അക്ഷരങ്ങളാണ്. അതിൽ ൠ എന്നതിനെ ‘RR’ ആക്കുന്നതിന് വിരോധമില്ല. കാരണം ‘R’ എന്നത് ‘ഋ’ ആയതുകൊണ്ട് അതിന്റെ ദീർഘം ‘RR’ ആവണം. അതേസമയം ഌ എന്നതിന് ‘L#’ എന്നതിനോടാണ് യോജിപ്പ്. കാരണം ‘#’ എന്നതിനെ (ഇതല്ലെങ്കിൽ വേറെ ഒരു സ്പെഷൽ ക്യാരക്ടർ) പഴയരൂപം കിട്ടാനായി ഉപയോഗിക്കുന്നതാണല്ലോ. അത് മാത്രമല്ല, R, RR എന്നതിനോട് സിമട്രിക്ക് ആവുന്നത് L, LL ആണ് താനും.
> “Digits after a Malayalam digit will be a converted to Malayalam digit.” ഇതും “Keys after an English letter will be kept as it is” ഇതും എല്ലാറ്റിലും നടപ്പിലാക്കാൻ പറ്റുമോന്ന് അറിയില്ല. കീമാനിൽ പറ്റുമെന്ന് തോന്നുന്നു.
ശ്രമിച്ച് നോക്കാം; പറ്റിയില്ലെങ്കിൽ വേറെ വഴി എന്താണെന്ന് നോക്കാം.
> പഴയ ചില്ലുകൾ കിട്ടാൻ ‘ആണവചില്ല’ + ‘എസ്കേപ്പിങ്ങ് ക്യാരക്റ്റർ’ എന്നുപോരെ?
നമുക്ക് അഭിപ്രായവ്യത്യാസമുള്ളത് എസ്കേപ്പിംഗിന്റെ കാര്യത്തിലാണെന്ന് തോന്നുന്നു. എന്റെ നോട്ടത്തിൽ മൂന്ന് വ്യത്യസ്ഥ ഫംഗ്ഷൻസ് ആണ് ഉള്ളത്:
1. ലിപിമാറ്റത്തെ ഒഴിവാക്കുക. ( ‘r’ എന്ന് ടൈപ്പ് ചെയ്താൽ ‘r’ എന്ന് അതു തന്നെ കിട്ടുക.)
2. പഴയ അക്ഷരം കിട്ടുക: (ഉദാ: ർ എന്നതിനെ ബിന്ദുരേഫം ആക്കുക).
3. ലെഗസി എൻകോഡിംഗ് കിട്ടുക. (ഉദാ: ർ എന്ന സ്റ്റാന്റേഡ് ചില്ലിനെ zwj ഉപയോഗിച്ചുള്ളതായി മാറ്റുക.)
ഇത് മൂന്നും എങ്ങനെ ഒരു എസ്കേപ്പിംഗ് ക്യാരക്ടർ വച്ചാക്കും?
ഈ എഴുതിയ മറുപടി നേരത്തെ ചേർത്തതായിരുന്നു. ഇപ്പോൾ നോക്കുമ്പോൾ കാണുന്നില്ല. അതുകൊണ്ട് വീണ്ടും എഴുതാൻ മടിയായി. അതിനാലാണ് വൈകിയത്.
> ‘റ്റ’, ‘ട’ യുടെ മാറ്റം കൊള്ളാമെന്ന് തോന്നുന്നു. പക്ഷെ എഴുതിവരുന്നതിൽ പെട്ടെന്നൊരു മാറ്റം വരുമ്പോൾ ആൾക്കാർക്ക് ബുദ്ധിമുട്ടാകില്ലേയെന്നൊരു ചിന്തയില്ലാതില്ല.
കുറച്ച് കാലത്തേയ്ക്ക് കീമാജിക്കിന്റെ പഴയ വെർഷനും സൂക്ഷിക്കാമല്ലോ.. അപ്പോൾ പ്രശ്നമുള്ളവർക്ക് അത് ഉപയോഗിക്കാം.
> Archaic letters ൽ യുണീകോഡ് 6.0 ലും ശേഷവും വന്നവ കിട്ടാനുള്ളത് ചേർക്കണം. പക്ഷെ എസ്കേപ്പിങ്ങ് ക്യാരക്റ്ററിൽ ഒരു തീരുമാനത്തിലെത്തണം.
എന്നെ സംബന്ധിച്ചിടത്തോളം ഇത് എളുപ്പമാണ്. എല്ലാറ്റിനും ഒടുവിൽ # ചേർത്താൽ മതി. ഉദാ:
അരയ്ക്കാൽ = 1/8#
മുകളിലെ അനുസ്വാരം = അം#
മ-യുടെ ചില്ല് = മ്#
വട്ടവിരാമ = ് #
വടിവിരാമ= ്## (വളരെ പഴയത് എന്ന അർഥത്തിൽ രണ്ട് #-കൾ)
> ‘ie’, ‘ei’ => ‘ഈ’. ഇത് ആവശ്യമുണ്ടോ? ഇംഗീഷ് വാക്കുകളിൽ തന്നെ ഇവയ്ക്ക് സ്ഥിരതയില്ലല്ലോ.
ഇംഗ്ലീഷ് പേരുകളിൽ ‘ie’ എന്നത് ഉച്ചരിക്കുന്നത് ‘ഈ’ എന്നും ‘ei’ എന്നാൽ ‘ഐ’ എന്നുമാണ് – പൊതുവെ.
> ‘xa’, ‘Xa’ => ‘ക്ഷ’ അല്ലേ നല്ലത്. അങ്ങനെയാണ് വികിയിൽ.
ഇങ്ങനെ ആക്കാം.
> ‘ca’ => ‘ക’ അല്ലേ വേണ്ടത്? അങ്ങനെയാണ് വികിയിൽ. ഉദാ ‘caanaDa’ => ‘കാനഡ’
ഇങ്ങനെ ആക്കാം.
> വികിയിൽ ‘I’ അടിച്ചാൽ വാക്കുകളുടെ തുടക്കത്തിലാണെങ്കിൽ ‘ഐ’ വരും അല്ലെങ്കിൽ ഈ കാരം ചേർക്കും (‘kI’ => ‘കീ’)
എന്തിനാണ് ഇങ്ങനെ ഒരു കോമ്പ്ലിക്കേഷൻ? രണ്ട് സമയത്തും ഒരു രീതിയിൽ പ്രവർത്തിച്ചാൽ പോരേ?
> ‘Qa’ => ‘ക്യ’ ആണ് നിലവിലുള്ളത്. ‘ഖ’ കിട്ടാൻ രണ്ട് മാർഗ്ഗങ്ങളുണ്ട്. ഇതുകൂടെ വേണോ എന്നൊരു ചോദ്യമുണ്ട് അതുപോലെ ‘ക്യ’ ഒക്കെ പെട്ടെന്ന് കിട്ടിയിട്ടെന്ത് കാര്യം എന്നും ആലോചിക്കുന്നു 🙂
ഇവിടെയും കോമ്പ്ലിക്കേഷൻ അനാവശ്യമാണ് എന്ന് തോന്നുന്നു.
> ‘RR’ => ‘ൠ’
> ‘Ll’ => ‘ഌ’
> ‘Lll’ => ‘ൡ’
ഇവയെല്ലാം ഇപ്പോൾ പ്രചാരത്തിലില്ലാത്ത അക്ഷരങ്ങളാണ് അതുകൊണ്ടാണ് # ഉപയോഗിക്കുന്ന സീക്വൻസ്. R, RR എന്നിവയോട് സിമട്രിക്കായാണ് L, LL എന്നിവ കൊടുത്തിരിക്കുന്നത്. രണ്ടും ഒരു പോലുള്ള സംസ്കൃത സ്വരങ്ങളാണ്.
> “Digits after a Malayalam digit will be a converted to Malayalam digit.” ഇതും “Keys after an English letter will be kept as it is” ഇതും എല്ലാറ്റിലും നടപ്പിലാക്കാൻ പറ്റുമോന്ന് അറിയില്ല. കീമാനിൽ പറ്റുമെന്ന് തോന്നുന്നു.
പറ്റുമോ എന്ന് നോക്കാം. നടന്നില്ലെങ്കിൽ വേറെ വഴി ആലോചിക്കാം.
> പഴയ ചില്ലുകൾ കിട്ടാൻ ‘ആണവചില്ല’ + ‘എസ്കേപ്പിങ്ങ് ക്യാരക്റ്റർ’ എന്നുപോരെ?
എന്റെ നോട്ടത്തിൽ പലതരം എസ്കേപ്പുകൾ ഉണ്ട്. ഉദാ:
1. r എന്നാൽ ലിപിമാറ്റം ചെയ്യപ്പെടാത്ത ഇംഗ്ലീഷ് ‘r’
2. r# എന്നാൽ ർ എന്നതിന്റെ പഴയരൂപം – ബിന്ദുരേഫം.
3. r^ എന്നാൽ zwj ഉപയോഗിച്ചുള്ള പഴയ ചില്ല് എൻകോഡിംഗ്.
ഇതെല്ലാം എങ്ങനെ ഒന്നിച്ചാക്കും? അതേസമയം # ^ എന്നിവയ്ക്ക് പകരം വേറെ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ ഒരു പ്രശ്നവുമില്ല.
is:issue is:open ഞാൻ വർഷങ്ങളായി കീമാജിക് മലയാളം ഉപയോഗിക്കുകയാണ് പുതിയ വെർഷനുകളിൽ കി മാജിക് മലയാളം വർക്ക് ചെയ്യാത്തതിനാൽ അവ ഇൻസ്റ്റാൾ ചെയ്യാറില്ല വിൻഡോസ് 7 മാത്രമേ ഉപയോഗിക്കാറുള്ളൂ വേഡിൽ നേരിട്ട് മലയാളം ടൈപ്പ് ചെയ്യുന്നത് മംഗ്ലീഷ് റ്റൈപിംഗ് കാർക്ക് വളരെ ഉപകാരപ്രദമാണ് എല്ലാ അക്ഷരവും ലഭ്യമായ ഏക ഫോണ്ട് അഞജലി ഓൾഡ് ലിപി മാത്രമാണ് മറ്റ് ഫോണ്ടുകൾ ഉപയോഗിച്ചപ്പോൾ ചില്ലക്ഷരം ഒന്നും കിട്ടുന്നില്ല ഇതിന് ഒരു പരിഹാരം ലഭ്യമാക്കണം
വേഡിൽ ടൈപ്പ് ചെയ്യുന്നതിന് പകരം ഗൂഗിൾ ഡോക്സിൽ ടൈപ്പ് ചെയ്യുന്നത് ഓക്കെ ആണെങ്കിൽ അതിൽ മലയാളം ടൈപ്പിംഗ് ടൂൾ ഒന്നും ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ലഭ്യമാണ്. അഞ്ജലി അല്ലാതെ അനേകം ഫോണ്ടുകൾ ഇന്ന് എല്ലാ അക്ഷരങ്ങളും കാണിക്കുന്നതായുണ്ട്. ഉദാഹരണത്തിന് ഗൂഗിളിന്റെ നോട്ടോ സാൻസ് മലയാളം: https://noto-website.storage.googleapis.com/pkgs/NotoSansMalayalam-hinted.zip
ഇതിന് ഞാൻ മറുപടി എഴുതിയതായിരുന്നു. ഇപ്പോൾ നോക്കുമ്പോൾ ഇവിടെ കാണുന്നില്ല. disqus-ന് എന്തോ പ്രശ്നമുണ്ട്.
വേഡിൽ നടക്കുന്ന പലകാര്യങ്ങളും ഗൂഗിൾ ഡോക്സിലും നടക്കും. അതിലാവട്ടെ കീമാൻ/കീമാജിക്ക് വച്ചെഴുതുന്ന രീതി ഒന്നും ഇൻസ്റ്റാൾ ചെയ്യാതെയും ചെയ്യാം.
അഞ്ജലി അല്ലാതെ പിന്നേയും പല ഫോണ്ടുകളും ഉണ്ട് ചില്ലുകളുൾപ്പടെയുള്ള എല്ലാ അക്ഷരങ്ങൾ കാണിക്കുന്നതായി. noto sans malayalam ഒരു ഉദാഹരണം.
ഗുണ്ടർട്ട് ലെഗസിയുമായി ബന്ധപ്പെട്ട് വിക്കിയിലെ ടൂൾ വളരെയധികം ഞാൻ ഈയടുത്തായി പഴയ ടെസ്റ്റുകൾ എൻകൊഡ് ചെയ്യുവാൻ ഉപയോഗിക്കുന്നുണ്ട്. ന്റെ ഉപയോഗം നല്ലതായി എനിക്കു തോന്നി. എന്നാൽ സ്റ്റാൻഡേർഡൈസേഷന്റെ ഭാഗമായി ചില പുതുക്കലുകൾ വരുത്തുന്നതിൽ തെറ്റുണ്ടെന്ന് എന്ന് തോന്നുന്നില്ല.
എന്തായാലും നിങ്ങൾ രണ്ടു പേരും കൂടെ ചർച്ച ചെയ്ത് ഒരു തീരുമാനത്തിൽ എത്തുന്നത് നന്നായിരിക്കും.
ഈ എസ്കേപ്പിംഗ് ഉപയോഗിക്കുന്ന ഒരാളെന്ന നിലയിൽ ഈ എസ്കേപ്പിംഗ് എങ്ങനെ വേണം എന്നാണ് ഷിജു വിചാരിക്കുന്നത്? എസ്കേപ്പിംഗ് വേണ്ട അധികം യൂസർമാരുണ്ടാവില്ല. അതുകൊണ്ടാണ് ഷിജുവിന്റെ അഭിപ്രായത്തിന് കൂടുതൽ പ്രസക്തി.
സത്യത്തിൽ മലയാള അക്കങ്ങൾ ടൈപ്പ് ചെയ്യാൻ, ചിഹ്നങ്ങൾ നിർമ്മിക്കാൻ തുടങ്ങി പല ആവശ്യത്തിന്നും ന്റെ ഉപയോഗം താഴെ പറയുന്ന 2 കാരണങ്ങൾ കൊണ്ട് വളരെ സൗകര്യപ്രദമായാണ് എനിക്ക് തൊന്നിയത്.
1. കീ ഷീഫ്റ്റ് കീപ്രസ്സ് ചെയ്യാതെ കിട്ടും
2. അതിന്റെ പ്ലെസ്മെന്റ്. അതായത് മലയാള അക്കം കിട്ടാൻ, കീ വലതു കൈയ്യിലെ വിരൽ കൊണ്ട് അമർത്തുമ്പോൾ നമ്പർ ഇടതു കൈയ്യിലെ വിരൽ കൊണ്ട് കിട്ടുന്നു.
ഈ സൗകര്യം മലയാളം ധാരാളം ടൈപ്പ് ചെയ്യേണ്ടി വരുന്നവർക്ക് സൗകര്യപ്രദമാണ്. ടെക്നിക്കലായ് ചലഞ്ചുകൾ ഇല്ലെങ്കിൽ അത് പിന്തുടരുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം.
ഈ കീ ഉപയോഗിച്ച് ബാക്കി ചില സംഗതികൾ കൂടെ ചെർത്താൽ ഉപകാരപ്രദം. ഉദാഹരണം, “ ൟ -പഴയ ഈ“ “തീയതി ചിഹ്നം“. ബാക്കി മിക്കവാറും സംഗതികൾ (ഉദാ, മ, യ, ഴ ചില്ലുകൾ) അപൂർവ്വമായെ വരൂ എന്നതിനാൽ പെറുക്കി വെക്കാം എങ്കിലും മുകളിൽ പറഞ്ഞ രണ്ടെണ്ണം പഴയ രേഖകളീൽ ധാരാളം വരുന്നുണ്ട്.
ടെക്നിക്കൽ ചലഞ്ചുകൾ ഒന്നുമില്ല.. 1 എന്നാണോ 1 എന്നാണോ പഴയ അക്കങ്ങളെഴുതാൻ സൗകര്യം? അതുപോലെ ൧൨൩ എന്നെഴുതാൻ നല്ലത് 123, 123, 123, 123 എന്നീ ചോയ്സുകളിൽ ഏതാവും?
\1 എന്നാണോ 1 എന്നാണോ പഴയ അക്കങ്ങളെഴുതാൻ സൗകര്യം? അതുപോലെ ൧൨൩ എന്നെഴുതാൻ നല്ലത് 123, 123, 123, 123 എന്നീ ചോയ്സുകളിൽ ഏതാവും?\
ഇതല്പം കുഴപ്പിക്കുന്ന ചോദ്യമാണ്. കാരണം ഈ പറഞ്ഞ മൂന്നു രീതികളിൽ രണ്ട് രീതിയിൽ നിലവിൽ കീ ഉപയോഗിക്കുന്നുണ്ട്.
1. മലയാള അക്കത്തിനായി. ൧൮൭൬ എന്ന് കിട്ടാൻ 1876 എന്ന് ടൈപ്പ് ചെയ്യുക
2. ചിഹ്നങ്ങൾ നിർമ്മിക്കാനായി. ഉദാ: കൌ എന്നു കിട്ടാൻ കൗ എന്ന് ടൈപ്പ് ചെയ്യുക.
എന്ത് കൊണ്ട് ചിഹ്നനിർമ്മാണത്തിനു രണ്ടാമത്തെ രീതി ഉപയോഗിച്ചു എന്ന് ജുനൈദ് പറയട്ടെ.
ടൈപ്പ് ചെയ്യുംപ്പോൾ എനിക്കു കുറച്ച് ലോജിക്കലായി തോന്നിയത് 1 എന്ന രീതിയാണ്. അത് ചിഹ്നനിർമ്മാണരീതിയുമായി ചേർന്നു പോവുകയും ചെയ്യും.
ഇനി മലയാള അക്കങ്ങളുടെ കാര്യം. കണക്കധികാരം പോലുള്ള അപൂർവ്വം ചില പുസ്തകങ്ങളിൽ ആണ് മലയാള അക്കങ്ങൾ നിറഞ്ഞ പുസ്തമായി വരാൻ സാദ്ധ്യത ഉള്ളത്. അല്ലാതുള്ളതിൽ 1 രീതിയിൽ മലയാള അക്കം നിർമ്മിതി കൊണ്ട് അഡ്‌ജസ്റ്റ് ചെയ്യാനുള്ളതല്ലേ ഉള്ളൂ? അതിനപ്പുറം മലയാള അക്ക രീതി മൊത്തമായി ഉപയോഗിക്കാനുള്ളവർക്ക് ടൂളുകളിൽ അതിനുള്ള ഓപ്ഷൻ (സ്വാഭാവികമായി മലയാള അക്കം വരുന്ന രീതി) അങ്ങ് കൊടുക്കുകയാണ് നല്ലതെന്നു തോന്നുന്നു.
ആണ് ഏറ്റവും നല്ല എസ്കേപ് ക്യാരക്ടർ എങ്കിൽ അത് ഉപയോഗിക്കേണ്ടത് ഇംഗ്ലീഷ് വാക്കുകൾക്കാണ് എന്നാണ് എന്റെ പക്ഷം. കാരണം, ഒരു സാധാരണ മലയാളി എഴുതുന്നതിൽ പഴയ അക്കങ്ങളും അക്ഷരങ്ങളും അല്ല, ഇംഗ്ലീഷ് വാക്കുകളാണ് കൂടുതൽ ഉണ്ടാവുക.
ഷിഫ്റ്റ് ഞെക്കാതെ കീബോർഡിൽ കിട്ടുന്നതും എസ്കേപ് ആയി ഉപയോഗിക്കാവുന്നതുമായ മറ്റു ക്യാരക്ടറുകൾ ` = [ ] എന്നിവയാണ്. ഇവയിൽ = എന്നതിനോട് എനിക്ക് അല്പം ചായ്‌വുണ്ട് – കാരണം സമം ചിഹ്നത്തിന് അപ്പുറത്തും ഇപ്പുറത്തും സാധാരണ സ്പേസ് ഇടാറുള്ളതുകൊണ്ട് മറ്റു ഉപയോഗങ്ങളുമായി ക്ലാഷ് ഉണ്ടാവില്ല. അതുപോലെ ചിഹ്നത്തിന്റെ അർഥവും യോജിച്ച് പോകുന്നു.
പിന്നെ, ഈ എസ്കേപ്പ് ക്യാരക്ടർ തുടക്കത്തിൽ വേണോ അതോ അവസാനത്തിൽ വേണോ എന്നതിനെ പറ്റി. മിക്കവാറും കേസുകളിൽ ഒടുവിൽ എസ്കേപ് ചെയ്യുന്നതാണ് എളുപ്പം എന്ന് തോന്നുന്നു:
1=
1=234
L=
kL=
1/80=
ii=
അതേസമയം താഴെ ഉള്ളവയിൽ തുടക്കത്തിലും:
=LL
\ ആണ് ഏറ്റവും നല്ല എസ്കേപ് ക്യാരക്ടർ എങ്കിൽ അത് ഉപയോഗിക്കേണ്ടത് ഇംഗ്ലീഷ് വാക്കുകൾക്കാണ് എന്നാണ് എന്റെ പക്ഷം. കാരണം, ഒരു സാധാരണ മലയാളി എഴുതുന്നതിൽ പഴയ അക്കങ്ങളും അക്ഷരങ്ങളും അല്ല, ഇംഗ്ലീഷ് വാക്കുകളാണ് കൂടുതൽ ഉണ്ടാവുക. \
സത്യത്തിൽ ഇംഗ്ലീഷും മലയാളവും ധാരാളം ടൈപ്പ് ചെയ്യുന്ന ആൾ എന്ന നിലയിൽ ഇംഗ്ലീഷ് ടൈപ്പ് ചെയ്യാനായി ടൂളിൽ എന്തെങ്കിലും പരിപാടി ചേർക്കണം എന്ന് എനിക്കു തോന്നുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് വാക്കുകൾ ടൈപ്പ് ചെയ്യാൻ ടൂൾ ഓഫ് ചെയ്യുകയാണ് ഞാൻ ചെയ്യുക. വിക്കിയിലും ഇങ്ങനെ ഒരു സംവിധാനം ആണ് ഇംഗ്ലീഷ് ടൈപ്പ് ചെയ്യാനായി ഉള്ളത്. അതിനാൽ ഇംഗ്ലീഷ് ടൈപ്പ് ചെയ്യാനായി ടൂളിൽ ഒരു സംവിധാനം വേണം എന്നു എനിക്കു തോന്നുന്നില്ല.
ടൂൾ ഓഫ് ചെയ്യാൻ സാധാരണ ടൈപ്പ് ചെയ്യുന്നത് Control-M ഓ മറ്റോ അല്ലേ.. അതിന് രണ്ട് കീ ഒരുമിച്ചമർത്തേണ്ടേ.. അതിനേക്കാൾ എളുപ്പമല്ലേ എന്നത്? മലയാള അക്കങ്ങൾക്ക് കൊടുക്കണമെന്ന് പറഞ്ഞതിന്റെ കാരണം ഈ എളുപ്പം ആയിരുന്നില്ലേ.
എല്ലായിടത്തും Control-M അല്ല. ഉദാഹരണം ഇൻകീയിൽ CTRL + CTRL ആണ് (കൻട്രോൾ കീ രണ്ടു പ്രാവശ്യം).
ഇംഗ്ലീഷ് എഴുതാൻ വേണ്ടി നമ്മൾ ടൂളിൽ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ.
ഓരോ ടൂളിലും സാധ്യമായതും അല്ലാത്തതും ആയ ഷോർട്ട്കട്ടുകളുണ്ട്. control, control എല്ലായിടത്തും നടക്കില്ല. അതേസമയം ഒരു ടൂളുപയോഗിക്കുന്ന ആൾക്ക് സാധാരണ ഉപയോഗിക്കുന്ന കാര്യങ്ങൾ എല്ലാം ആ ടൂളുകൊണ്ട് നടക്കണം – എല്ലാ ടൂളിലും ഒരുപോലെ നടക്കണം – ഒരിടത്ത് control, control; വേറിടത്ത് control-M എന്നിങ്ങനെ പറ്റില്ല. അല്ലെങ്കിൽ, ഈ പഴയ മലയാളം അക്ഷരങ്ങളെല്ലാം കൂടി വേറെ ഒരു ലേയൗട്ടിൽ ഇടുന്നത് ഒരു പരിഹാരമായി പരിഗണിക്കുമോ?.. അതായത് ഇംഗ്ലീഷ്, മലയാളം, പുരാതന മലയാളം എന്നീ ലേയൗട്ടുകളിലൂടെ ടോഗിൾ ചെയ്യുക എന്നത് പരിഹാരമാണോ? എനിക്ക് തോന്നുന്നില്ല.
എന്റെ അഭിപ്രായത്തിലും, ഇംഗ്ലീഷ് എഴുതാൻ പ്രത്യേകിച്ച് ഒന്നു ചെയ്യേണ്ട കാര്യമില്ല. ബഹുഭൂരിപക്ഷം പേരുടേയും (എല്ലാവരുടേയും എന്നും പറയാം) സ്വഭാവിക കീബോർഡ് ഇംഗ്ലീഷ് തന്നെയായിരിക്കും. മലയാളം എഴുതേണ്ട അവസരത്തിൽ മാത്രമേ മലയാളം കീബോർഡിലേക്ക് മാറുകയുള്ളൂ (കീമാൻ, കീമാജിക്, ഇൻകീ തുടങ്ങിയവ). തുടർച്ചയായി ഇംഗ്ലീഷ് ടൈപ്പ് ചെയ്യേണ്ട അവസരത്തിൽ കീബോർഡ് തിരിച്ചാക്കുന്നത് (ടൂൾ ഓഫാക്കാൻ) വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.
അതുകൂടാതെ, ടൂളുകളുടെ പ്രവർത്തന രീതിയനുസരിച്ച്. തൊട്ടുമുൻപ് എന്താണ് ടൈപ്പ് ചെയ്തിരിക്കുന്നത്, ഇപ്പോൾ എന്ത് കീയാണ് അമർത്തിയിരിക്കുന്നത് എന്നിവ കണക്കിലെടുത്ത് പുതിയ അക്ഷരങ്ങൾ/അക്കങ്ങൾ/ചിഹ്നങ്ങൾ ചേർക്കുകയാണ് ചെയ്യുന്നത്. അതിനു വേണ്ടി നിരവധി നിയമങ്ങൾ/റൂളുകൾ എഴുതുകയാണ് ചെയ്യുന്നത്. ഇംഗ്ലീഷും കൂടി ടൈപ്പ് ചെയ്യാം എന്നുവരുമ്പോൾ, ആ നിയമങ്ങളെ താത്കാലികമായെങ്കിലും റദ്ദുചെയ്യേണ്ടി വരും, അതിന് ഒരു ഫ്ലാഗോ മറ്റോ ഉപയോഗിക്കാം, പക്ഷെ അതിനുള്ള സൗകര്യം ടൂളുകളിൽ ഇല്ല.
ഷിജുവിനോട് പറഞ്ഞ ലോജിക്ക് ഞാൻ ഇനിയും ആവർത്തിക്കുന്നതിൽ കഥയില്ല.. എന്നാലും ഇടയിലൊരു ഇംഗ്ലീഷ് വാക്കോ അക്ഷരമോ എഴുതാൻ നാല് അഡീഷണൽ കീപ്രെസ്സും ( ‘a control control a control control a’ –> അ a അ) അതേ സമയം മലയാളം അക്കത്തിന് ഒരു അഡീഷണൽ കീപ്രെസ്സ് മാത്രവും എന്നത് എനിക്ക് മനസ്സിലാവുന്നില്ല.
ടൂളിന്റെ കോഡ് എഫിഷന്റാക്കുക തൽക്കാലം വിഷയമല്ല.. ചെയ്യാൻ സാധ്യമാണോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ.
എന്തായാലും കഴിയാവുന്നത്ര സ്റ്റാന്റേഡാക്കുകയാണ് എന്റെ ഉദ്ദേശം. എല്ലാം യൂണിഫൈഡ് ആവണം എന്ന് വാശിപിടിക്കുന്നതിൽ കഥയില്ലല്ലോ. അതുകൊണ്ട്, ” പഴയ അക്ഷരങ്ങൾക്ക് എന്ന് ഉറപ്പിക്കാം:
1234 –> ൧൨൩൪
ഇംഗ്ലീഷിന് ഞാൻ ‘=’ മറ്റോ ഉപയോഗിക്കാം. അത് കീമാജിക്കും മറ്റും അത് കോഡ് ചെയ്തിരിക്കണം എന്ന് നിർബന്ധമില്ല.
ഇപ്പറഞ്ഞതെല്ലാം ചേർത്ത് ഞാൻ https://sites.google.com/site/cibu/mozhi/mozhi2 -ൽ അപ്ഡേറ്റ് ചെയ്തിരുന്നു. അതിൽ എന്തെങ്കിലും മാറ്റേണ്ടതുണ്ടോ എന്ന് പറയുമോ?
ക യുടെ ചില്ല് (ൿ) അപൂർവ്വമായെങ്കിലും ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് തോന്നുന്നു. “c” ഉപയോഗിച്ചാൽ ൿ വരേണ്ടതല്ലേ?
“=http://www.9.com-l” => “http://www.9.com-ൽ” . Hyphens are common in URLs as well as it is common to join words with hyphen in English.
c = ൿ ആക്കി.
ഡൊമെയിൻ നെയ്മിൽ ഹൈഫൺ വരുന്നത് അപൂർവമാണ്. ഇനി URL-ന്റെ പാത്തിനെ പറ്റിയാണെങ്കിൽ അതിൽ എന്തും ഉണ്ടാവാം; അതൊക്കെ ഒഴിവാക്കുന്നത് പ്രയാസമാണ്. അതുപോലെ URL പാത്ത് എഴുതുന്നതിനേക്കാൾ ഉപകാരമാണ് ‘USA-ൽ’ എന്നോ മറ്റോ എഴുതാനാവുന്നത്. അതുകൊണ്ട് ഹൈഫണിനെ എസ്കേപ്പിൽ നിന്ന് മാറ്റിവയ്ക്കാനാണ് ഇപ്പോഴും എനിക്കിഷ്ടം.
https://sites.google.com/site/cibu/mozhi/mozhi2 ൽ ഇനി എന്തെങ്കിലും തിരുത്തണമെന്ന് തോന്നുന്നുണ്ടോ?
ഇല്ല, ഇനി തിരുത്തു വേണ്ടതായി കാണുന്നില്ല. മുകളിലെ ചർച്ച പ്രകാരം എല്ലാം ചേർത്തതായി കാണുന്നു.
അങ്ങനെ ആണെങ്കിൽ ഇമ്പ്ലിമെന്റേഷൻ എന്ന് തീർക്കാൻ പറ്റും എന്ന് പറയാമോ?.. എന്റേത് ഞാൻ ഒരാഴ്ചയ്ക്കുള്ളിൽ തീർക്കണമെന്നാണ് വിചാരിക്കുന്നത്. ഗൂഗിളിന്റെ റിലീസ് വല്ലപ്പോഴും ആയതിനാൽ എപ്പോൾ എല്ലായിടത്തും എത്തും എന്ന് പറയാൻ പറ്റില്ല..
ഇത് തിരക്കിട്ട് റിലീസ് ചെയ്യണോ? ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല.
താമസിക്കേണ്ട കാര്യമെന്താണ്? ആരോടെങ്കിലും ചർച്ച ചെയ്യാനാണെങ്കിൽ ഓക്കെ.. എന്തൊക്കെ കാര്യങ്ങളാണ് ഇത് ഇമ്പ്ലിമെന്റ് ചെയ്യുന്നതിന് മുമ്പ് ജുനൈദിന് ആലോചിക്കാനുള്ളത്?
ആലോചിക്കാനൊന്നുമില്ല. പരമാവധി അടുത്തുതന്നെ ചെയ്യാൻ ശ്രമിക്കാം.
ന്റ-യുടെ വിവിധ എൻകോഡിംഗുകളും രൂപങ്ങളേയും പറ്റി ചർച്ച് ചെയ്തിരുന്നില്ല.. ഞാൻ എന്റെ മനസ്സിലുള്ളത് ഡോക്യുമെന്റിൽ ഇട്ടിട്ടുണ്ട്.. ഒന്ന് നോക്കുമോ.. അതായത്:
ന്റ എന്നത് chillu-n, virama, na എന്ന് ചേർത്തിരിക്കുന്നു.
മറ്റു രൂപങ്ങൾക്ക് nt^e, nt^^e, nte എന്നിവയും.. ഒന്ന് നോക്കുമല്ലോ..
“ന്റ എന്നത് chillu-n, virama, na എന്ന് ചേർത്തിരിക്കുന്നു.” ഇത് ഉദ്ദേശിക്കുന്നത് “Archaic letters” കീഴിലെ ആദ്യത്തെ ടേബിളിൽ വരി 7 ആണോ? പക്ഷെ അവിടെ “CHILLU-N, SIGN E, RRA” എന്നാണല്ലൊ? കുറച്ച് കൺഫ്യൂഷനായി 🙂
പിന്നെയുള്ളത് “Non-standard pre-existing Chillus” കീഴെ മൂന്നും നാലും വരികൾ ആയിരിക്കും, അല്ലേ? ഇതിൽ “nt^^a” ന്റെ ആവശ്യമുണ്ടോ? “n^ta” വച്ച് എഴുതാമല്ലോ?
(സെക്ഷനുകൾക്കും ടേബിളുകൾക്കും നമ്പർ കൊടുത്താൽ ചൂണ്ടിക്കാണിക്കാൻ എളുപ്പമായിരിക്കും.)
അതുകൂടാതെ, നിലവിലെ യൂണികോഡ് സ്റ്റാന്റേർഡ് പ്രകാരം ഉള്ള എല്ലാ ചിഹ്നങ്ങളും അക്ഷരങ്ങളും ടൈപ്പ് ചെയ്യാനുള്ള വഴികൾ കൂടി ചേർക്കേണ്ടതല്ലേ?
സെക്ഷനുകളുടെ നമ്പർ ടേബിൾ ഓഫ് കണ്ടന്റിൽ നിന്നെടുക്കാം.. ന്റ-യെ പറ്റി പറയുന്നത് മൂന്നിടത്താണ്.
1. ഒന്നാമത്തേത് 6.1 Exceptions എന്നതിൽ. അതിലാണ് ന്റ എന്ന കൂട്ടക്ഷരം സാധാരണ എഴുതുന്നതെങ്ങനെ എന്ന് പറയുന്നത്. ന്റ എന്നത് ചില്ലോടുകൂടിയ; ‘ന്ത’ പോലെ അല്ലാത്ത കൂട്ടക്ഷരമായതിനാലാണ് എക്സപ്ഷൻ ആവുന്നത്.
2. സെക്ഷൻ 14. Archaic Letters എന്നതിൽ ൻറ, ൻററ എന്നീ പഴയ രൂപങ്ങളെ പറ്റി പറയുന്നു.
3. സെക്ഷൻ 17. Legacy encoding-ൽ ‘ന്റ’ യുടെ ഏതൊക്കെ സ്റ്റാന്റേഡ് അല്ലാത്ത എൻകോഡിംഗുകൾ പ്രചാരത്തിലുണ്ട് എന്ന് പറയുന്നു.
ഇപ്പോഴുള്ള മലയാളം യുണീക്കോഡ് ചാർട്ട് എല്ലാം കവർ ചെയ്തിട്ടുണ്ട്.. എന്തെങ്കിലും കാണുന്നില്ലെങ്കിൽ പറയൂ…
1. സാധാരണ എഴുതുന്ന ‘ന്റ’ NA, VIRAMA, RRA അല്ലേ? പക്ഷെ “6.1 Exceptions” ൽ CHILLU-N, VIRAMA, RRA ആണല്ലോ കൊടുത്തിരിക്കുന്നത്, തെറ്റിപ്പോയതാണോ?
2. ഓക്കെ
3. ഇതിനെ Legacy ആക്കിയോ?! 🙂 “NA, VIRAMA, RRA” ആണല്ലോ ഇപ്പോൾ സാർവത്രികമായി ഉപയോഗത്തിലുള്ളത്.
എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും കവർ ചെയ്തിട്ടുണ്ടോന്ന് നോക്കിപ്പറയാം.
ചുരുക്കിപ്പറഞ്ഞാൽ ഇങ്ങനെയാണ് കാര്യങ്ങൾ:
ൻ ് റ -> സ്റ്റാന്റേഡ്
ന ് റ -> കൂടുതൽ പ്രചാരത്തിലുള്ളത്
ന ് zwj റ -> ഏറ്റവും കുറവ് പ്രശ്നങ്ങളുണ്ടാക്കുന്നത്
പറ്റാവുന്നത്ര നേരത്തെ സ്റ്റാന്റേഡിലേയ്ക്കെത്തുക എന്നതാണ് കാര്യം.. ഇപ്പോൾ കൂടുതൽ പേരും ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നതുകൊണ്ട് അത് ചെയ്യാം എന്നാണ് എന്റെ തോന്നൽ.
തുടക്കം മുതലേ, “ൻ ് റ” സ്റ്റാന്റേഡാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു “ന ് റ” സ്വീകരിച്ചത്. സ്വരമില്ലാത്ത ചില്ലിനോട് വീണ്ടും ചന്ദ്രക്കല ചേർക്കുന്നത് യുക്തിക്ക് യോജിക്കാത്തതായിരുന്നു. ഇപ്പോഴും അതേ, “ന ് റ” തന്നെ തുടരണെമെന്നാണ് എന്റെ അഭിപ്രായം. സ്റ്റാന്റേഡിൽ തിരുത്താൻ പറഞ്ഞാപ്പോരെ? പ്രത്യേകിച്ച് “ന ് റ” തന്നെ പ്രചാരത്തിലുള്ളപ്പോൾ?
“ന ് zwj റ” ആണ് ഏറ്റവും കുറവ് പ്രശ്നങ്ങളുണ്ടാക്കുന്നത് എന്ന് പറയാനുള്ള കാരണം? മറിച്ച് zwj, zwnj തുടങ്ങിയ അരൂപികൾ പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നതാ കണ്ടിട്ടുള്ളത്. ചിലയിടങ്ങളിൽ അത് നഷ്ടപ്പെടാറുണ്ട്, വിക്കിപീഡിയയിലൊക്കെ അന്ന് ആണവചില്ലിലേക്ക് മാറാനുള്ള പ്രധാന കാരണങ്ങളിലൊന്ന് zwj നഷ്ടപ്പെട്ട ചില്ലുകൾ ന്, ണ്, ള് എന്നൊക്കെ കാണിക്കുന്നതായിരുന്നു.
എന്തുകൊണ്ട് “ന ് zwj റ” ആണ് ഏറ്റവും കുറവ് പ്രശ്നമുണ്ടാക്കുന്നതെന്ന് ഈ ലിങ്കിൽ ടേബിൾ നോക്കിയാൽ മനസ്സിലാവും: ml.wikipedia.org/wiki/Nta.
zwj, zwnj നഷ്ടപ്പെടുന്ന കാലം കഴിഞ്ഞു എന്നാണ് തോന്നുന്നത്. ഇന്ന് അവയെ മുൻപിൻ നോകാതെ എടുത്തുമാറ്റുന്ന ഏതെങ്കിലും അപ്ലിക്കേഷനുകൾ നിലവിലുണ്ടോ?
യുണീക്കോഡ് ഇങ്ങനെ അല്ലെങ്കിൽ അങ്ങനെ ആയിരുന്നാൽ നന്നായിരുന്നു എന്ന് ഓരോരുത്തർക്കും അഭിപ്രായമുണ്ടാവും. എന്നോട് ചോദിച്ചാൽ തിരുത്താനുള്ള പലതും ഞാൻ കാണിച്ചു തരാം. അതൊന്നും പക്ഷെ, സ്റ്റാന്റേഡിൽ നിന്നും മാറിനിൽക്കാനുള്ള കാരണങ്ങളല്ല.
ഇതുവരെ “ൻ ് റ” ശരിയായി കാണിക്കുന്ന ഫോണ്ടുകൾ പ്രചാരത്തിൽ ആവാഞ്ഞതിനാലാണ് ഞാൻ ആ സീക്വൻസ് ന്റ-യ്ക്ക് വേണ്ടി ഉണ്ടാക്കാതിരുന്നത്. പക്ഷെ, ഇന്ന് സ്ഥിതി മെച്ചപ്പെട്ടുകഴിഞ്ഞു. ആൻഡ്രോയിഡിലാവണം ഏറ്റവും കൂടുതൽ മലയാളം വായിക്കപ്പെടുന്ന ഒരു ഓഎസ് – അതിൽ നോട്ടോ ആണ് ഡിഫാൾട്ട്. അതിന് ഈ സീക്വൻസ് പ്രശ്നമല്ല. പിന്നെയുള്ളത് വിൻഡോസ്. അതിൽ വിൻഡോസ് 8 മുതലുള്ള നിർമ്മല എന്ന പുതിയ മലയാളം ഫോണ്ട് ഈ സീക്വൻസ് ശരിയായി കാണിക്കുന്നുണ്ട്. ഇനി ഇൻപുട്ട് മെത്തേഡുകൾ ഈ സീക്വൻസ് ഉണ്ടാക്കാതിരിക്കേണ്ട കാര്യമില്ല.
മൊഴി സ്റ്റാന്റേഡിനെ കഴിയാവുന്നത്ര ഒരുമിപ്പിക്കുക എന്നാണ് ഉദ്ദേശം. ചില കാര്യങ്ങളിൽ സമവായത്തിൽ എത്താൻ കഴിയുന്നില്ല എന്നത് ഇതുവരെ എത്തിയ സമവായത്തെ ഇല്ലാതാക്കേണ്ട കാര്യമില്ല. അതുകൊണ്ട് ഇതിൽ യോജിപ്പില്ലെങ്കിൽ അത് പറഞ്ഞോളൂ. നമുക്ക് ബാക്കിയുള്ളതിനെ ഒരുപോലെ ആക്കാമല്ലോ.
സോറി, മറുപടി അയക്കാൻ വിട്ടുപോകുന്നു.
‘ൻ ് റ’ , ‘ന ് റ’ എന്നിവ സ്വാപ് ചെയ്തിടാം, വേറെ കുഴപ്പമൊന്നും കാണുന്നില്ല.
സ്വാപ് ചെയ്യാം എന്ന് പറഞ്ഞത് മനസ്സിലായില്ല. ‘nta’ എന്നെഴുതിയാൽ ‘ൻ ് റ’ എന്ന് വരണം എന്നല്ലേ ഉദ്ദേശിച്ചത്? ഇനി ‘ന ് റ’ എന്ന് വേണമെങ്കിൽ ‘nta^^’ എന്നാണ് ഞാൻ പ്രപ്പോസ് ചെയ്തിരുന്നത്. (section 17. Legacy Encoding)
ക്ഷമിക്കണം, ഉദ്ദേശിച്ചത് ഇതാണ്: ഞാൻ പരിപാലിക്കുന്ന ഇമ്പ്ലീമെന്റേഷനുകളിൽ ‘nta’ എന്നെഴുതിയാൽ ‘ന ് റ’ വരുന്ന രീതിയിൽ തന്നെ നിലനിർത്താം. ‘nta^^’ എന്നെഴുതിയാൽ ‘ൻ ് റ’ വരുത്തുകയും ചെയ്യാം.
https://sites.google.com/site/cibu/mozhi/mozhi2 ൽ ‘=’ എന്നതിനും ‘nta’-ക്കും വിക്കിപ്പീഡിയയിൽ കാര്യങ്ങൾ വ്യത്യാസമുണ്ട് എന്ന് ചേർത്തു. അതുപോരേ?
‘nta’ വിക്കിപീഡിയയിൽ മാത്രമല്ല മിക്ക ഇൻപുട്ട് ടൂളുകളിലും അങ്ങനെയാണ്. കീമാൻ, കീമാജിക്ക്, ഇൻകീ, ഇൻഡിക് കീബോർഡ്, തുടങ്ങിയവ ഉദാഹരണം.
പല ഇൻപുട്ട് ടൂളുകളിലും എന്നത് ഇവിടെ വിഷയമല്ല.. മൊഴി എങ്ങനെ ആയിരിക്കണം എന്ന് മാത്രമാണ് ആലോചന. അങ്ങനെ പറയുമ്പോൾ ഞാൻ കൊടുത്തത് പോലുള്ള ഒരു കമന്റിന്റെ ആവശ്യമില്ല എന്ന് തോന്നുന്നു അല്ലേ.
ശരിയാണ്. ഇത് ഒരു സ്റ്റാൻഡേഡിനുള്ള സ്പെസിഫിക്കേഷനായതിനാൽ, അത്തരമൊരു കമന്റിന്റെ ആവശ്യമില്ല 🙂
പഴമ ഓപ്പറേറ്റർ () ഇമ്പ്ലിമെന്റ് ചെയ്യുമ്പോൾ ഒരു കൺഫ്യൂഷൻ.. ചന്ദ്രക്കലയ്ക്ക് ശേഷം ഇടുമ്പോൾ അത് ചന്ദ്രക്കലയെ ആണോ പഴയതാക്കേണ്ടത് അല്ലെങ്കിൽ ചന്ദ്രക്കലയിട്ട ക്ലസ്റ്ററിനെ മൊത്തമായാണോ.. അതായത്:
n~ –> NNNA, VIRAMA or NA, CIRCULAR VIRAMA
k –> CHILLU K or KA, CIRCULAR VIRAMA
…
ഇതിൽ എന്റെ തോന്നൽ ഇങ്ങനെ വേണം എന്നാണ്:
na~ –> NNNA, VIRAMA
k –> CHILLU K
k~ –> KA, CIRCULAR VIRAMA
n~ –> NA, CIRCULAR VIRAMA
എന്തുപറയുന്നു?
വികിയിലെ നിലവിലിപ്പോൾ “1” => “൧” ആണ്.
അത് മാറ്റി “1” => “൧” ആക്കുന്നതായിരിക്കും നല്ലത്. പ്രധാനമായും സ്വരചിഹങ്ങൾ, പഴയക്ഷരങ്ങൾ തുടങ്ങിയവ ടൈപ്പ് ചെയ്യുന്ന രീതിയുമായി ചേർന്നുപോകുമെന്നത് ഇതിനെ അനുകൂലമാക്കുന്നു.
ഒന്നിൽ കൂടുതൽ അക്കങ്ങളുള്ള സംഖ്യകൾ ടൈപ്പ് ചെയ്യാൻ ഒരു തവണ ടൈപ്പ് ചെയ്താൽ മതിയാകം. അതായത് “123” => “൧൨൩” ഇങ്ങനെയാക്കാം. മലയാളം അക്കത്തിനു തൊട്ടുവരുന്ന അക്കങ്ങളെല്ലാം മലയാളം അക്കങ്ങൾ തന്നെയാക്കാം.
ചെറിയപെരുന്നാളിനനുബന്ധിച്ചുള്ള തിരക്കിലായിപ്പോയി.
# ന് പകരം തന്നെ പോരെ? 🙂
I യുടെ കാര്യത്തിൽ എല്ലായിടതും ‘ഈ’/ഈയുടെ ചിഹ്നം ആക്കാം.
ബാക്കിയുടെ മിക്കാവാറും കാര്യങ്ങളോട് യോജിക്കുന്നു. അല്ലാത്തവയെപ്പറ്റി തഴെപ്പറയാം.
> ‘RR’ => ‘ൠ’
> ‘Ll’ => ‘ഌ’
> ‘Lll’ => ‘ൡ’
എസ്കേപ്പിങ്ങ് ക്യാരക്റ്റർ പരമാവധി ഒഴിവാക്കുകയായിരിക്കില്ലെ നല്ലത്. ‘RR’ അടിച്ച ‘ൠ’ കിട്ടിയാൽ പോരെ, പിന്നേയും കീ അടിപ്പിക്കുന്നത് അനാവശ്യമല്ലേ? അല്ലെങ്കിൽ ‘R’ + Escaping character മാത്രം മതിയല്ലോ. ‘Ll’ => ‘ഌ’ ആക്കിയത് ള്ള യുമായി ഇടികാതിരിക്കാനായിരുന്നു. ‘L’ + escaping character => ഌ, ‘LL’ + escaping character => ൡ . അങ്ങനെയാക്കാം
> എന്റെ നോട്ടത്തിൽ പലതരം എസ്കേപ്പുകൾ ഉണ്ട്. ഉദാ:
> 1. r എന്നാൽ ലിപിമാറ്റം ചെയ്യപ്പെടാത്ത ഇംഗ്ലീഷ് ‘r’
> 2. r# എന്നാൽ ർ എന്നതിന്റെ പഴയരൂപം – ബിന്ദുരേഫം.
> 3. r^ എന്നാൽ zwj ഉപയോഗിച്ചുള്ള പഴയ ചില്ല് എൻകോഡിംഗ്.
വികിയിൽ, ഇതെല്ലാം ഒരേ ക്യാരകറ്ററാണ് (). ഓർമ്മിക്കാൻ എളുപ്പം അതായിരിക്കും.
ഇന്നിനി കമ്പ്യൂട്ടർ തുറക്കുമോന്ന് സംശയമാണ്. നാളെയും മറ്റന്നാളും അതുതന്നെയായിരിക്കും സ്ഥിതി, പെരുന്നാൾ അവധിയെടുത്തിരിക്കുകയാണ്.
> വികിയിൽ, ഇതെല്ലാം ഒരേ ക്യാരകറ്ററാണ് (). ഓർമ്മിക്കാൻ എളുപ്പം അതായിരിക്കും.
ഞാൻ കാണിച്ച മൂന്ന് കേസുകൾക്കും ഇത് വച്ച് ഉദാഹരണങ്ങൾ എഴുതാമോ? എങ്ങിനെയാണ് വർക്ക് ചെയ്യുന്നതെന്ന് മനസ്സിലാക്കാനാണ്.
> ‘RR’ അടിച്ച ‘ൠ’ കിട്ടിയാൽ പോരെ
ഇങ്ങനെ ആക്കാം.
> ‘L’ + escaping character => ഌ, ‘LL’ + escaping character => ൡ .
ഇതും സമ്മതം.
> ഇന്നിനി കമ്പ്യൂട്ടർ തുറക്കുമോന്ന് സംശയമാണ്. നാളെയും മറ്റന്നാളും അതുതന്നെയായിരിക്കും സ്ഥിതി, പെരുന്നാൾ അവധിയെടുത്തിരിക്കുകയാണ്.
ഒരു തിരക്കുമില്ല. സമയം കിട്ടുമ്പോൾ മതി.
> > ‘xa’, ‘Xa’ => ‘ക്ഷ’ അല്ലേ നല്ലത്. അങ്ങനെയാണ് വികിയിൽ.
> ഇങ്ങനെ ആക്കാം.
ഇത് ആലോചിക്കാതെ പറഞ്ഞതാണ്. x/X എന്നത് ക്ഷ ഒരു വടക്കേ ഇന്ത്യൻ രീതിയാണ് dixit പോലെ. എന്നാൽ മലയാളികൾ ആ രീതി ഉപയോഗിക്കാറില്ല. നമുക്ക് കൂടുതൽ ചേരുന്നത് ‘ക്സ’ ആയിരിക്കും എന്ന് തന്നെ തോന്നുന്നു. ഉദാ: alex = അലെക്സ്
Could you please share the link of Keymagic for mac ?? I tried the version in the other post, but its not working.
Here it is http://keymagic.net/download/keymagic-1-5-1-osx-installer/