Tag: ഗൂഗിൾ

  • വിക്കി അനുഭവം: വിക്കിപീഡിയ എന്ന സൈറ്റുണ്ട്

    കോളേജിൽ പഠിക്കുന്ന സമയത്താണ് കമ്പ്യൂട്ടറിൽ തൊട്ടതും ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയതും. 2003-2006 കാലഘട്ടമായിരുന്നു അത്. അക്കാലത്ത് കോളേജിലെ ലാബിൽനിന്നും കഫേകളിൽ നിന്നുമായിരുന്നു ഇന്റർനെറ്റ് ഉപയോഗം. വീട്ടിൽ കമ്പ്യൂട്ടറുണ്ടായിരുന്നെങ്കിലും ഇന്റർനെറ്റ് കണക്ഷനുണ്ടായിരുന്നില്ല. ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആരായാലും സ്വഭാവികമായി അറിയാനുള്ള കാര്യങ്ങൾക്കായി തിരയും. കാമ്പ്യൂട്ടറുകൾ കാണുന്നതിനു മുൻപേ യാഹൂ എന്ന പേര് എനിക്ക് പരിചിതമായിരുന്നു, അതുകൊണ്ട് തന്നെ യാഹൂവിലാണ് പരതിത്തുടങ്ങിയത്. ഇതിനിടക്ക് ഗൂഗിൾ എന്ന സെർച്ച് എഞ്ചിനും ഉണ്ടെന്ന് മനസ്സിലാക്കിയിരുന്നു. ചിലപ്പോൾ യാഹൂവിൽ പരതിയാൽ ഉദ്ദേശിച്ച ഫലം കിട്ടാതെ വന്നാൽ…

  • ക്രോമിൽ H.264 ന് സ്വാഭാവിക പിന്തുണയുണ്ടാവില്ല

    എച്ച്.ടി.എം.എല്ലിന്റെ അഞ്ചാം പതിപ്പിലുള്ള വീഡിയോ ടാഗ് വഴി H.264 ഫോർമാറ്റിലുള്ള വീഡിയോകൾക്ക് പിന്തുണ ഉണ്ടാവില്ലെന്ന് ഗൂഗിൾ: http://blog.chromium.org/2011/01/html-video-codec-support-in-chrome.html ഫയർഫോക്സ്, ഓപ്പറ എന്നിവയെപോലെ വെബ്എം, ഓഗ്ഗ് തിയോറ എന്നിവയ്ക്കാണ് സ്വാഭവിക പിന്തുണയുണ്ടാകുക. മൈക്രോസോഫ്റ്റിന്റെ ഐ.ഇയും, ആപ്പിളിന്റെ സഫാരിയും H.264 നെ പിന്തുണക്കുന്നവയാണ്.

  • മൈക്രോസോഫ്റ്റ് വീണ്ടും ഗൂഗിളിനോട്?

    മൈക്രോസോഫ്റ്റ് ന്യൂസ് കോർപ്പൊറേഷനുമായി ചില ധാരണയിൽ എത്തിയെന്നു സൂചന. മാധ്യമ മുതലാളി റൂപെർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോർപ്പറേഷൻ അവരുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ സെർച്ച് ഇൻഡക്സിൽ നിന്നും ഒഴിവാക്കാൻ ആലോചിക്കുന്നു എന്ന് വാർത്ത. അവരുടെ വാർത്തകൾ വായിക്കാൻ ഫീസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കമ്പനിയുടെ വിശദീകരണം. മൈക്രോസോഫ്റ്റ് ഇതിന്റെ പിന്നിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്, ന്യൂസ് കോർപ്പെറേഷന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ ഇൻ‌ഡക്സിൽ നിന്നും ഒഴിവാക്കി തങ്ങളുടെ ബിംഗിൽ മാത്രം വരുത്തുന്നതിനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നത്, അങ്ങിനെയെങ്കിലും…

  • വെബ്ദുനിയയും ഗൂഗിളും

    മൈക്രോസോഫ്റ്റ് എൻകാർട്ടയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വെബ്ദുനിയയിൽ വന്ന വാർത്തയിൽ അവസാനഭാഗത്ത് ഗൂഗിളിനിട്ടൊരു താങ്ങുതാങ്ങുന്നത് കാണാം http://malayalam.webdunia.com/newsworld/it/itnews/0903/31/1090331065_1.htm. ഒരു വഴിക്കു പോകുന്നതല്ലെ? ഇരിക്കട്ടെ എന്ന് കരുതിക്കാണും. വെബ്ദുനിയയും യാഹുവും ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ തന്നെ ഇന്റർനെറ്റ് ലോകത്ത് യാഹുവിന്റെ പ്രധാന എതിരാളിയായ ഗൂഗിളിനെ ഒന്നു കുറച്ചുകാണിക്കുകയായിരിക്കും വെബ്ദുനിയയുടെ ഉദ്ദേശം എന്ന് കരുതാം. അതില് പറഞ്ഞ ഗൂഗിളിന്റെ സംരഭങ്ങളാകട്ടെ ഇന്റർനെറ്റ് ഉപയോക്താക്കള്ക്കിടയിൽ അത്ര അറിയപ്പെടാത്തതുമാണ്.