Tag: നാരായം
-
അംഹാറിക്ക് ഭാഷ
അംഹാറിക്ക് ഭാഷ എഴുതാനുള്ള പിന്തുണ നാരായത്തിൽ ചേർക്കുന്നതാരംഭിച്ചു. നാരായം പിന്തുണക്കുന്ന ആദ്യത്തെ ആഫ്രിക്കൻ ഭാഷയാണ് അംഹാറിക്ക്. യൂണികോഡിൽ 560 കോഡ് പോയിന്റുകൾ അനുവദിക്കപ്പെട്ടിട്ടുള്ള എത്യോപ്യൻ ലിപിയിലാണ് അംഹാറിക്ക് എഴുതുന്നത്. ഇന്ത്യൻ ലിപികളിൽ നിന്നുമൊക്കെ വ്യത്യസ്തമായി വ്യഞ്ജനങ്ങൾ സ്വരങ്ങളുമായി ചേരുന്ന ഒരോ രൂപത്തിനും പ്രത്യേകം കോഡ് പോയിന്റുകളുണ്ട്. അതിനാൽ തന്നെ എത്യോപ്യൻ ലിപിയുടെ യൂണികോഡ് പട്ടിക വലുതാണ്. സാധാരണ ആവശ്യങ്ങൾക്കുള്ളവയ്ക്കായി 384 കോഡ് പോയിന്റുകൾ അനുവദിക്കപ്പെട്ടിരിക്കുന്നു, അതുകൂടാതെ മറ്റാവശ്യങ്ങൾക്കുള്ള 176 കോഡ് പോയിന്റുകൾ കൂടി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു.
-
ഐറീറൈറ്റർ: മീഡിയവിക്കി എക്സ്റ്റൻഷൻ
ഷിജുവിന്റെ പ്രേരണ മൂലം വിക്കിയിലൊക്കെ ഉപയോഗിച്ചിരിക്കുന്ന എഴുത്തുപകരണത്തിന്റെ ഒരു മീഡിയ വിക്കി എക്സ്റ്റൻഷൻ പതിപ്പ് വികസിപ്പിച്ചു. അത് ഇവിടെ: http://testwiki.junaidpv.in , ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് (http://testwiki.junaidpv.in/wiki/Special:Version). പരീക്ഷിച്ചു നോക്കുക. ഇപ്പോൾ വിക്കിയിൽ നിന്നുള്ളതിൽ നിന്നും വ്യത്യസ്തമായി ഒരു ചെക്ക്ബോക്സ് മാത്രമേ ഉണ്ടാകൂ. കൂടാതെ എഴുത്തുപകരണം സജീവമായിരിക്കുമ്പോൾ ഇൻപുട്ട് ബോക്സുകളിൽ നിറവ്യത്യാസം വരുന്ന രീതിയിലാക്കിയിട്ടുണ്ട്. ലോഗിൻ ചെയ്യുന്നതിനുള്ള പാസ്വേർഡ് ടൈപ്പ് ചെയ്യുന്ന ഭാഗം, ഫയൽ തിരഞ്ഞെടുക്കുന്ന ഭാഗം അങ്ങനെ ചില ഇൻപുട്ട് ബോക്സുകളെ എഴുത്തുപകരണ പ്രവർത്തിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.…