Tag: വിക്കിപീഡിയ

  • വിക്കി അനുഭവം: വിക്കിപീഡിയ എന്ന സൈറ്റുണ്ട്

    കോളേജിൽ പഠിക്കുന്ന സമയത്താണ് കമ്പ്യൂട്ടറിൽ തൊട്ടതും ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയതും. 2003-2006 കാലഘട്ടമായിരുന്നു അത്. അക്കാലത്ത് കോളേജിലെ ലാബിൽനിന്നും കഫേകളിൽ നിന്നുമായിരുന്നു ഇന്റർനെറ്റ് ഉപയോഗം. വീട്ടിൽ കമ്പ്യൂട്ടറുണ്ടായിരുന്നെങ്കിലും ഇന്റർനെറ്റ് കണക്ഷനുണ്ടായിരുന്നില്ല. ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആരായാലും സ്വഭാവികമായി അറിയാനുള്ള കാര്യങ്ങൾക്കായി തിരയും. കാമ്പ്യൂട്ടറുകൾ കാണുന്നതിനു മുൻപേ യാഹൂ എന്ന പേര് എനിക്ക് പരിചിതമായിരുന്നു, അതുകൊണ്ട് തന്നെ യാഹൂവിലാണ് പരതിത്തുടങ്ങിയത്. ഇതിനിടക്ക് ഗൂഗിൾ എന്ന സെർച്ച് എഞ്ചിനും ഉണ്ടെന്ന് മനസ്സിലാക്കിയിരുന്നു. ചിലപ്പോൾ യാഹൂവിൽ പരതിയാൽ ഉദ്ദേശിച്ച ഫലം കിട്ടാതെ വന്നാൽ…

  • ഐറീറൈറ്റർ: മീഡിയവിക്കി എക്സ്റ്റൻഷൻ

    ഷിജുവിന്റെ പ്രേരണ മൂലം വിക്കിയിലൊക്കെ ഉപയോഗിച്ചിരിക്കുന്ന എഴുത്തുപകരണത്തിന്റെ ഒരു മീഡിയ വിക്കി എക്സ്റ്റൻഷൻ പതിപ്പ് വികസിപ്പിച്ചു. അത് ഇവിടെ: http://testwiki.junaidpv.in , ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് (http://testwiki.junaidpv.in/wiki/Special:Version). പരീക്ഷിച്ചു നോക്കുക. ഇപ്പോൾ വിക്കിയിൽ നിന്നുള്ളതിൽ നിന്നും വ്യത്യസ്തമായി ഒരു ചെക്ക്ബോക്സ് മാത്രമേ ഉണ്ടാകൂ. കൂടാതെ എഴുത്തുപകരണം സജീവമായിരിക്കുമ്പോൾ ഇൻപുട്ട് ബോക്സുകളിൽ നിറവ്യത്യാസം വരുന്ന രീതിയിലാക്കിയിട്ടുണ്ട്. ലോഗിൻ ചെയ്യുന്നതിനുള്ള പാസ്‌വേർഡ് ടൈപ്പ് ചെയ്യുന്ന ഭാഗം, ഫയൽ തിരഞ്ഞെടുക്കുന്ന ഭാഗം അങ്ങനെ ചില ഇൻപുട്ട് ബോക്സുകളെ എഴുത്തുപകരണ പ്രവർത്തിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.…

  • മലയാളം വിക്കിപീഡിയയിൽ പതിനായിരം ലേഖനങ്ങൾ

    മലയാളം വിക്കിപീഡിയ ഇന്ന് പതിനായിരം ലേഖങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഈ കാര്യത്തെപ്പറ്റി എന്നെക്കാൾ കൂടുതൽ നന്നായി വിവരിക്കാൻ കഴിയുന്ന ഷിജു അദ്ദേഹത്തിന്റെ ഈ പോസ്റ്റിൽ എഴുതിയിട്ടുണ്ട്. എല്ലാ വിക്കിപീഡിയ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. വിക്കിയുടെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നതിൽ എനിക്കും അതിയായ സന്തോഷമുണ്ട് 🙂