Tag: business

  • ഇന്റർനെറ്റ് സമത്വവും ഫ്രീബേസിക്സും

    ഫ്രീ ബേസിക്സിനനുകൂലമായി ഒത്തിരി വാദങ്ങൾ കണ്ടു, അതിൽ പ്രധാന്യമുള്ളതായി തോന്നിയത് നിശ്ചിത എണ്ണം വെബ്സൈറ്റുകൾ സൗജന്യമായി നൽകാനുള്ള അവകാശം നിലനിൽക്കണം എന്നതാണ്. ഒരു രീതിയിൽ ചിന്തിച്ചാൽ ഇതിൽ കാര്യമുള്ളതായി തോന്നാം, ഇന്റർനെറ്റിനായി ചിലവിടാൻ പണമില്ലാത്തവർക്ക് പരിമിതമായെങ്കിലും അതിന്റെ സൗകര്യം ലഭിക്കുന്നത് തടയുന്നതെന്തിന് എന്ന് ചോദ്യമവുമുണ്ടാകും. ആ സൗകര്യത്തേയും ആ രീതിയിൽ പ്രവർത്തിക്കാനുദ്ദേശിക്കുന്ന ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്സ് എന്ന പദ്ധതിയേയും എന്ത്കൊണ്ട് എതിർക്കേണ്ടി വരുന്നു എന്ന് വ്യക്തമാക്കാൻ ശ്രമിക്കുകയാണിവിടെ.

  • വെബ്ദുനിയയും ഗൂഗിളും

    മൈക്രോസോഫ്റ്റ് എൻകാർട്ടയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വെബ്ദുനിയയിൽ വന്ന വാർത്തയിൽ അവസാനഭാഗത്ത് ഗൂഗിളിനിട്ടൊരു താങ്ങുതാങ്ങുന്നത് കാണാം http://malayalam.webdunia.com/newsworld/it/itnews/0903/31/1090331065_1.htm. ഒരു വഴിക്കു പോകുന്നതല്ലെ? ഇരിക്കട്ടെ എന്ന് കരുതിക്കാണും. വെബ്ദുനിയയും യാഹുവും ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ തന്നെ ഇന്റർനെറ്റ് ലോകത്ത് യാഹുവിന്റെ പ്രധാന എതിരാളിയായ ഗൂഗിളിനെ ഒന്നു കുറച്ചുകാണിക്കുകയായിരിക്കും വെബ്ദുനിയയുടെ ഉദ്ദേശം എന്ന് കരുതാം. അതില് പറഞ്ഞ ഗൂഗിളിന്റെ സംരഭങ്ങളാകട്ടെ ഇന്റർനെറ്റ് ഉപയോക്താക്കള്ക്കിടയിൽ അത്ര അറിയപ്പെടാത്തതുമാണ്.