ഫയർഫോക്സിന്റെ പുതിയ പതിപ്പ് 3.5 ഇന്നലെ (30 ജൂൺ 2009) പുറത്തിറങ്ങി. ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു.
നല്ല വേഗത്തിൽ പേജുകൾ കാണിക്കുന്നുണ്ട് താളിന്റെ ഭാഗങ്ങൾ പതിയെ കാണിക്കുന്നതിന് പകരം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നുണ്ട്. റെൻഡറിങ്ങ് വേഗത നല്ലപോലെ വർദ്ധിച്ചിട്ടുണ്ട്.

മറ്റൊരു പ്രധാന കാര്യം ഉൾക്കൊള്ളിരിച്ചിരിക്കുന്നത് പ്രൈവറ്റ് ബ്രൌസിങ്ങ് മോഡാണ്. മെനുവിൽ Tools->Start Private Browsing ക്ലിക്കിയാൽ പിന്നെ ബ്രൌസർ പ്രൈവറ്റ് ബ്രൌസിങ്ങ് മോഡിലായിരിക്കും. ആ അവസ്ഥയിൽ നമ്മൾ സന്ദർശിക്കുന്ന വെബ് താളുകളൊന്നും ഹിസ്റ്ററി ലിസ്റ്റിൽ രേഖപ്പെടുത്തപ്പെടുത്തുക, ഡൌൺലോഡ് ചെയ്യപ്പെടുന്ന ഫയലുകൾ ഡൌൺലോഡ് ലിസ്റ്റിൽ ചേർക്കുക, ഫോമുകൾ, സെർച്ച് ബോക്സുകൾ എന്നിവയിൽ ടൈപ്പ് ചെയ്യുന്ന വാക്കുകൾ ഓർക്കുക, കുക്കികൾ, കാഷെ തുടങ്ങിയവ സൂക്ഷിക്കുക എന്നിങ്ങനെയുള്ള സാധാരണ പ്രവർത്തനങ്ങൾ നടത്തില്ല. Tools->Stop Private Browsing ഞെക്കി പ്രൈവറ്റ് ബ്രൌസിങ്ങ് മോഡിൽ നിന്നും പുറത്തു കടക്കാം. ഇത് വഴി പ്രധാനമായും ഉദ്ദേശിക്കുന്നത് രഹസ്യമായ വെബ് ബ്രൌസിങ്ങാണ്. പ്രൈവറ്റ് ബ്രൌസിങ്ങ മോഡ് ഉപയോഗിച്ചതിനു ശേഷം അയാൾ ഏതൊക്കെ സൈറ്റുകളിൽ പോയി എന്നൊന്നും അറിയാൻ പറ്റില്ല. ഇന്റർനെറ്റ് കഫേകൾ വഴി വെബ് ബ്രൌസിങ്ങ് നടത്തുന്നവർക്ക് ഇത് നല്ലതായിരിക്കും. അത് വഴി അറിയാതെയോ കുക്കികൾ വഴിയോ രഹസ്യവാക്കുകൾ ചോരുന്നത് തടയാൻ സാധിക്കും.
സാങ്കേതികമായ പല പുതിയ മാറ്റങ്ങളും ഈ പുതിയ പതിപ്പിലുണ്ട്. എച്ച്.ടി.എം.എൽ (HTML) ന്റെ അഞ്ചാം പതിപ്പിനുള്ള പിന്തുണയാണ് അതിലൊന്ന്. അത് വഴി പല പുതിയ സാങ്കേതിക വിദ്യകളും പ്രയോഗത്തിൽ വരുത്തൻ കഴിയും. ജാവസ്ക്രിപ്റ്റ് (JavaScript), സി.എസ്.എസ്. (CSS), എസ്.വി.ജി.(SVG), തൂടങ്ങിയവയുമായി ബന്ധപ്പെട്ട മാറ്റങ്ങളും ഇതിനോടനുബന്ധിച്ചുണ്ട്.
Leave a Reply to ശ്രീ Cancel reply