മൈക്രോസോഫ്റ്റ് ന്യൂസ് കോർപ്പൊറേഷനുമായി ചില ധാരണയിൽ എത്തിയെന്നു സൂചന. മാധ്യമ മുതലാളി റൂപെർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോർപ്പറേഷൻ അവരുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ സെർച്ച് ഇൻഡക്സിൽ നിന്നും ഒഴിവാക്കാൻ ആലോചിക്കുന്നു എന്ന് വാർത്ത. അവരുടെ വാർത്തകൾ വായിക്കാൻ ഫീസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കമ്പനിയുടെ വിശദീകരണം. മൈക്രോസോഫ്റ്റ് ഇതിന്റെ പിന്നിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്, ന്യൂസ് കോർപ്പെറേഷന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ ഇൻഡക്സിൽ നിന്നും ഒഴിവാക്കി തങ്ങളുടെ ബിംഗിൽ മാത്രം വരുത്തുന്നതിനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നത്, അങ്ങിനെയെങ്കിലും ഗൂഗിളിനിട്ട് ഒരു പണികൊടുക്കാൻ. ഇതുവല്ലതും നടക്കുമോ എന്ന് കാത്തിരുന്ന് കാണാം. ഗൂഗിളിനിട്ട് പണികൊടുക്കുന്നതിനു പകരം സ്വന്തം ബിംഗിനെ മെച്ചപ്പെടുത്തൻ മൈക്രോസോഫ്റ്റിനു ശ്രമിച്ചുക്കൂടെ എന്ന് പലരും ചോദിക്കുന്നു.
Leave a Reply