മൈക്രോസോഫ്റ്റ് എൻകാർട്ടയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വെബ്ദുനിയയിൽ വന്ന വാർത്തയിൽ അവസാനഭാഗത്ത് ഗൂഗിളിനിട്ടൊരു താങ്ങുതാങ്ങുന്നത് കാണാം http://malayalam.webdunia.com/newsworld/it/itnews/0903/31/1090331065_1.htm. ഒരു വഴിക്കു പോകുന്നതല്ലെ? ഇരിക്കട്ടെ എന്ന് കരുതിക്കാണും. വെബ്ദുനിയയും യാഹുവും ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ തന്നെ ഇന്റർനെറ്റ് ലോകത്ത് യാഹുവിന്റെ പ്രധാന എതിരാളിയായ ഗൂഗിളിനെ ഒന്നു കുറച്ചുകാണിക്കുകയായിരിക്കും വെബ്ദുനിയയുടെ ഉദ്ദേശം എന്ന് കരുതാം. അതില് പറഞ്ഞ ഗൂഗിളിന്റെ സംരഭങ്ങളാകട്ടെ ഇന്റർനെറ്റ് ഉപയോക്താക്കള്ക്കിടയിൽ അത്ര അറിയപ്പെടാത്തതുമാണ്.
വെബ്ദുനിയയും ഗൂഗിളും
Comments
2 responses to “വെബ്ദുനിയയും ഗൂഗിളും”
-
ഈ വാർത്തയിൽ ഞാനൊരു തരക്കേടും കാണുന്നില്ല. ഒരു കമ്പനി ഒരു പ്രോഡക്ട് നിർത്തലാക്കുമ്പോൾ അതു പോലെയുള്ള മറ്റുള്ളവരുടെ കാര്യം കൂടി പറയുന്ന ന്യൂസ് റിപ്പോർട്ടിംഗിൽ എന്താണു തെറ്റു്? ഗൂഗിളിനെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ശരിയാണു താനും.
യാഹുവും മൈക്രോസോഫ്റ്റും ഗൂഗിളും ഉൾപ്പെടെ പല കമ്പനികളുമായും ചേർന്നു പ്രവർത്തിക്കുന്നവരാണു വെബ്‌ദുനിയാ. അവർക്കു യാഹൂവിനോടു പക്ഷപാതമുണ്ടെന്നു തോന്നുന്നതു് മലയാളം ബ്ലോഗേഴ്സ് വെബ്ദുനിയയും യാഹുവും തമ്മിലുള്ള ബന്ധമേ അറിഞ്ഞിട്ടുള്ളൂ എന്നതുകൊണ്ടാണു്.
-
കമന്റിനു നന്ദി.
വേര്‍ഡ്പ്രസ്സ് ഉപയോഗിച്ചുള്ള ബ്ലോഗിങ്ങില്‍ തുടക്കത്തിലായതിനാല്‍. അപ്രൂപ് ചെയ്യേണ്ടതായി കമന്റ് കിടക്കുന്നത് കണ്ടില്ല.വെബ്ദുനിയയ്ക്ക് യാഹുവുമായി മാത്രമേ ബന്ധമുള്ളൂ എന്നാണ് ഞാന്‍ കരുതിയത്, എന്റെ അറിവുകേട്. അവരുടെ ലിങ്കില്‍ പിടിച്ച് പോയപ്പോള്‍ മനസിലായി ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങിയ കമ്പനികള്‍ അവരുടെ ഉപഭോക്താക്കളെന്ന് അവിടെ നല്‍കിയിട്ടുണ്ട്.
-
Leave a Reply