Category: Opinion
-
ഇന്റർനെറ്റ് സമത്വവും ഫ്രീബേസിക്സും
ഫ്രീ ബേസിക്സിനനുകൂലമായി ഒത്തിരി വാദങ്ങൾ കണ്ടു, അതിൽ പ്രധാന്യമുള്ളതായി തോന്നിയത് നിശ്ചിത എണ്ണം വെബ്സൈറ്റുകൾ സൗജന്യമായി നൽകാനുള്ള അവകാശം നിലനിൽക്കണം എന്നതാണ്. ഒരു രീതിയിൽ ചിന്തിച്ചാൽ ഇതിൽ കാര്യമുള്ളതായി തോന്നാം, ഇന്റർനെറ്റിനായി ചിലവിടാൻ പണമില്ലാത്തവർക്ക് പരിമിതമായെങ്കിലും അതിന്റെ സൗകര്യം ലഭിക്കുന്നത് തടയുന്നതെന്തിന് എന്ന് ചോദ്യമവുമുണ്ടാകും. ആ സൗകര്യത്തേയും ആ രീതിയിൽ പ്രവർത്തിക്കാനുദ്ദേശിക്കുന്ന ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്സ് എന്ന പദ്ധതിയേയും എന്ത്കൊണ്ട് എതിർക്കേണ്ടി വരുന്നു എന്ന് വ്യക്തമാക്കാൻ ശ്രമിക്കുകയാണിവിടെ.
-
Smartphones and Privacy
I am so disappointed as most of the people are not aware about the privacy issues they face in their daily life, especially regarding the usage of technological solutions like smart-phones.
-
വിക്കി അനുഭവം: വിക്കിപീഡിയ എന്ന സൈറ്റുണ്ട്
കോളേജിൽ പഠിക്കുന്ന സമയത്താണ് കമ്പ്യൂട്ടറിൽ തൊട്ടതും ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയതും. 2003-2006 കാലഘട്ടമായിരുന്നു അത്. അക്കാലത്ത് കോളേജിലെ ലാബിൽനിന്നും കഫേകളിൽ നിന്നുമായിരുന്നു ഇന്റർനെറ്റ് ഉപയോഗം. വീട്ടിൽ കമ്പ്യൂട്ടറുണ്ടായിരുന്നെങ്കിലും ഇന്റർനെറ്റ് കണക്ഷനുണ്ടായിരുന്നില്ല. ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആരായാലും സ്വഭാവികമായി അറിയാനുള്ള കാര്യങ്ങൾക്കായി തിരയും. കാമ്പ്യൂട്ടറുകൾ കാണുന്നതിനു മുൻപേ യാഹൂ എന്ന പേര് എനിക്ക് പരിചിതമായിരുന്നു, അതുകൊണ്ട് തന്നെ യാഹൂവിലാണ് പരതിത്തുടങ്ങിയത്. ഇതിനിടക്ക് ഗൂഗിൾ എന്ന സെർച്ച് എഞ്ചിനും ഉണ്ടെന്ന് മനസ്സിലാക്കിയിരുന്നു. ചിലപ്പോൾ യാഹൂവിൽ പരതിയാൽ ഉദ്ദേശിച്ച ഫലം കിട്ടാതെ വന്നാൽ…
-
മൈക്രോസോഫ്റ്റ് വീണ്ടും ഗൂഗിളിനോട്?
മൈക്രോസോഫ്റ്റ് ന്യൂസ് കോർപ്പൊറേഷനുമായി ചില ധാരണയിൽ എത്തിയെന്നു സൂചന. മാധ്യമ മുതലാളി റൂപെർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോർപ്പറേഷൻ അവരുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ സെർച്ച് ഇൻഡക്സിൽ നിന്നും ഒഴിവാക്കാൻ ആലോചിക്കുന്നു എന്ന് വാർത്ത. അവരുടെ വാർത്തകൾ വായിക്കാൻ ഫീസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കമ്പനിയുടെ വിശദീകരണം. മൈക്രോസോഫ്റ്റ് ഇതിന്റെ പിന്നിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്, ന്യൂസ് കോർപ്പെറേഷന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ ഇൻഡക്സിൽ നിന്നും ഒഴിവാക്കി തങ്ങളുടെ ബിംഗിൽ മാത്രം വരുത്തുന്നതിനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നത്, അങ്ങിനെയെങ്കിലും…
-
ഒറാക്കിളും മൈ.എസ്.ക്യു.എല്ലും
ഒറാക്കിൾ സൺ മൈക്രോസിസ്റ്റംസിനെ വാങ്ങാൻ തീരുമാനിച്ചത് ഏപ്രീലിലാണ് അതിന് അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ അനുവാദവും കിട്ടി, പക്ഷെ ഇപ്പോൾ തടസ്സമായിരിക്കുന്നത് യൂറോപ്പ്യൻ കമ്മീഷനാണ്.
-
വെബ്ദുനിയയും ഗൂഗിളും
മൈക്രോസോഫ്റ്റ് എൻകാർട്ടയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വെബ്ദുനിയയിൽ വന്ന വാർത്തയിൽ അവസാനഭാഗത്ത് ഗൂഗിളിനിട്ടൊരു താങ്ങുതാങ്ങുന്നത് കാണാം http://malayalam.webdunia.com/newsworld/it/itnews/0903/31/1090331065_1.htm. ഒരു വഴിക്കു പോകുന്നതല്ലെ? ഇരിക്കട്ടെ എന്ന് കരുതിക്കാണും. വെബ്ദുനിയയും യാഹുവും ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ തന്നെ ഇന്റർനെറ്റ് ലോകത്ത് യാഹുവിന്റെ പ്രധാന എതിരാളിയായ ഗൂഗിളിനെ ഒന്നു കുറച്ചുകാണിക്കുകയായിരിക്കും വെബ്ദുനിയയുടെ ഉദ്ദേശം എന്ന് കരുതാം. അതില് പറഞ്ഞ ഗൂഗിളിന്റെ സംരഭങ്ങളാകട്ടെ ഇന്റർനെറ്റ് ഉപയോക്താക്കള്ക്കിടയിൽ അത്ര അറിയപ്പെടാത്തതുമാണ്.