Junaid's Blog

Junaid's Blog

  • Home
  • About
  • Electronics Notes
  • Photos
  • Contact Me
Illustration of a bird flying.
  • ടംബ്ലറിലേക്ക്

    വലിയ ബ്ലോഗറൊന്നുമല്ല, എന്നു പറഞ്ഞാലും പോര; ആകെ രണ്ട് പോസ്റ്റുമാത്രമാണ് കാര്യമായി എഴുതിയത്, അതും ഒരേ വിഷയം. കുറേ എഴുതണമെന്നൊക്കെ വിചാരിക്കാറുണ്ട്, ഒന്നു വരാറില്ലെന്നുമാത്രം. അതുപോട്ടെ പറയാൻ വന്നത് എഴുതാം. ഗൂഗിളിന്റെ സേവനങ്ങൾ നന്നായി ഉപയോഗിക്കുന്നുണ്ട്, ഏറ്റവും പ്രധാനപ്പെട്ടത് ജിമെയിൽ തന്നെ. പിന്നെ ഗ്രൂപ്പ്സ്, ഡോക്സ്, കലണ്ടർ അങ്ങനെ പോകുന്നു. ഇങ്ങനെ പോയാൽ ശരിയാവില്ല എന്നു തോന്നുന്നു. എല്ലാം ഗൂഗിളിനെ തന്നെ ഏൽപ്പിക്കരുത് എന്നില്ല. എങ്കിലും ആശ്രയിക്കുന്നത് കുറച്ചെങ്കിലും കുറക്കണമെന്ന് വിചാരിക്കാറുണ്ട്. നിലവിൽ ഗൂഗിളിന്റെ സേവനങ്ങൾ വളരെ […]

    June 8, 2010
  • ലിപ്യന്തരണം

    ഇംഗ്ലീഷ് അക്ഷരങ്ങളുപയോഗിച്ച് മലയാളവാക്കുകൾ ടൈപ്പ് ചെയ്യുന്നതിനുള്ള ഒരു ലിപ്യന്തരണ ഉപാധി ഉണ്ടാക്കി. പൂർണ്ണമായും ഒരു പുതിയ സൃഷ്ടിയാണിത്, അതായത് ഇതേ കാര്യം സാധിച്ചുതരുന്ന സമാന ഉപകരണങ്ങളിൽ നിന്നുള്ള കോഡ് ശകലങ്ങൾ ഇതിലേക്ക് കടം കൊണ്ടിട്ടില്ല. വളരെ ലളിതമായതും പ്രശ്നത്തെ വിഭജിച്ച് പരിഹരിക്കുന്ന രീതീയിലുള്ളതുമായ ഒരു അൽഗോരിതമാണ് പ്രവർത്തനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രോഗ്രാമിനെ ലിപ്യന്തരണത്തിന് സഹായിക്കുന്നത് തുടക്കത്തിൽ ചേർത്തിരിക്കുന്ന റെഗുലർ എക്സ്പ്രഷൻ നിയമങ്ങളുടെ ഒരു പട്ടികയാണ് (പ്രോഗ്രാമിലെ ഒരു അസോസിയേറ്റീവ് അറേ). ഏതെങ്കിലും ഒരു ഭാഷയുമായി ബന്ധപ്പെട്ടല്ല ഈ പ്രോഗ്രാം […]

    June 3, 2010
  • മൈക്രോസോഫ്റ്റ് വീണ്ടും ഗൂഗിളിനോട്?

    മൈക്രോസോഫ്റ്റ് ന്യൂസ് കോർപ്പൊറേഷനുമായി ചില ധാരണയിൽ എത്തിയെന്നു സൂചന. മാധ്യമ മുതലാളി റൂപെർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോർപ്പറേഷൻ അവരുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ സെർച്ച് ഇൻഡക്സിൽ നിന്നും ഒഴിവാക്കാൻ ആലോചിക്കുന്നു എന്ന് വാർത്ത. അവരുടെ വാർത്തകൾ വായിക്കാൻ ഫീസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കമ്പനിയുടെ വിശദീകരണം. മൈക്രോസോഫ്റ്റ് ഇതിന്റെ പിന്നിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്, ന്യൂസ് കോർപ്പെറേഷന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ ഇൻ‌ഡക്സിൽ നിന്നും ഒഴിവാക്കി തങ്ങളുടെ ബിംഗിൽ മാത്രം വരുത്തുന്നതിനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നത്, അങ്ങിനെയെങ്കിലും […]

    November 19, 2009
  • ഒറാക്കിളും മൈ.എസ്.ക്യു.എല്ലും

    ഒറാക്കിൾ സൺ മൈക്രോസിസ്റ്റംസിനെ വാങ്ങാൻ തീരുമാനിച്ചത് ഏപ്രീലിലാണ് അതിന് അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ അനുവാദവും കിട്ടി, പക്ഷെ ഇപ്പോൾ തടസ്സമായിരിക്കുന്നത് യൂറോപ്പ്യൻ കമ്മീഷനാണ്.

    November 15, 2009
  • വിക്കിനിഘണ്ടുവിൽ 5,000 നിർവ്വചനങ്ങൾ

    വിക്കിനിഘണ്ടു അഥവാ വിക്ഷണറിയിൽ (http://ml.wiktionary.org) 5,000 നിർവ്വചനങ്ങൾ ആയിരിക്കുന്നു.

    August 30, 2009
  • ഫയർഫോക്സ് 3.5 (Firefox 3.5)

    ഫയർഫോക്സിന്റെ പുതിയ പതിപ്പ് 3.5 ഇന്നലെ (30 ജൂൺ 2009) പുറത്തിറങ്ങി. ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. നല്ല വേഗത്തിൽ പേജുകൾ കാണിക്കുന്നുണ്ട് താളിന്റെ ഭാഗങ്ങൾ പതിയെ കാണിക്കുന്നതിന് പകരം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നുണ്ട്. റെൻഡറിങ്ങ് വേഗത നല്ലപോലെ വർദ്ധിച്ചിട്ടുണ്ട്.

    July 1, 2009
  • മലയാളം വിക്കിപീഡിയയിൽ പതിനായിരം ലേഖനങ്ങൾ

    മലയാളം വിക്കിപീഡിയ ഇന്ന് പതിനായിരം ലേഖങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഈ കാര്യത്തെപ്പറ്റി എന്നെക്കാൾ കൂടുതൽ നന്നായി വിവരിക്കാൻ കഴിയുന്ന ഷിജു അദ്ദേഹത്തിന്റെ ഈ പോസ്റ്റിൽ എഴുതിയിട്ടുണ്ട്. എല്ലാ വിക്കിപീഡിയ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. വിക്കിയുടെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നതിൽ എനിക്കും അതിയായ സന്തോഷമുണ്ട് 🙂

    June 21, 2009
  • വെബ്ദുനിയയും ഗൂഗിളും

    മൈക്രോസോഫ്റ്റ് എൻകാർട്ടയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വെബ്ദുനിയയിൽ വന്ന വാർത്തയിൽ അവസാനഭാഗത്ത് ഗൂഗിളിനിട്ടൊരു താങ്ങുതാങ്ങുന്നത് കാണാം http://malayalam.webdunia.com/newsworld/it/itnews/0903/31/1090331065_1.htm. ഒരു വഴിക്കു പോകുന്നതല്ലെ? ഇരിക്കട്ടെ എന്ന് കരുതിക്കാണും. വെബ്ദുനിയയും യാഹുവും ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ തന്നെ ഇന്റർനെറ്റ് ലോകത്ത് യാഹുവിന്റെ പ്രധാന എതിരാളിയായ ഗൂഗിളിനെ ഒന്നു കുറച്ചുകാണിക്കുകയായിരിക്കും വെബ്ദുനിയയുടെ ഉദ്ദേശം എന്ന് കരുതാം. അതില് പറഞ്ഞ ഗൂഗിളിന്റെ സംരഭങ്ങളാകട്ടെ ഇന്റർനെറ്റ് ഉപയോക്താക്കള്ക്കിടയിൽ അത്ര അറിയപ്പെടാത്തതുമാണ്.

    April 7, 2009
←Previous Page
1 … 5 6 7

Junaid's Blog

Proudly powered by WordPress