മൈക്രോസോഫ്റ്റ് വീണ്ടും ഗൂഗിളിനോട്?

മൈക്രോസോഫ്റ്റ് ന്യൂസ് കോർപ്പൊറേഷനുമായി ചില ധാരണയിൽ എത്തിയെന്നു സൂചന. മാധ്യമ മുതലാളി റൂപെർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോർപ്പറേഷൻ അവരുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ സെർച്ച് ഇൻഡക്സിൽ നിന്നും ഒഴിവാക്കാൻ ആലോചിക്കുന്നു എന്ന് വാർത്ത. അവരുടെ വാർത്തകൾ വായിക്കാൻ ഫീസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കമ്പനിയുടെ വിശദീകരണം. മൈക്രോസോഫ്റ്റ് ഇതിന്റെ പിന്നിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്, ന്യൂസ് കോർപ്പെറേഷന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ ഇൻ‌ഡക്സിൽ നിന്നും ഒഴിവാക്കി തങ്ങളുടെ ബിംഗിൽ മാത്രം വരുത്തുന്നതിനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നത്, അങ്ങിനെയെങ്കിലും… Continue reading മൈക്രോസോഫ്റ്റ് വീണ്ടും ഗൂഗിളിനോട്?

ഒറാക്കിളും മൈ.എസ്.ക്യു.എല്ലും

ഒറാക്കിൾ സൺ മൈക്രോസിസ്റ്റംസിനെ വാങ്ങാൻ തീരുമാനിച്ചത് ഏപ്രീലിലാണ് അതിന് അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ അനുവാദവും കിട്ടി, പക്ഷെ ഇപ്പോൾ തടസ്സമായിരിക്കുന്നത് യൂറോപ്പ്യൻ കമ്മീഷനാണ്.

ഫയർഫോക്സ് 3.5 (Firefox 3.5)

ഫയർഫോക്സിന്റെ പുതിയ പതിപ്പ് 3.5 ഇന്നലെ (30 ജൂൺ 2009) പുറത്തിറങ്ങി. ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. നല്ല വേഗത്തിൽ പേജുകൾ കാണിക്കുന്നുണ്ട് താളിന്റെ ഭാഗങ്ങൾ പതിയെ കാണിക്കുന്നതിന് പകരം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നുണ്ട്. റെൻഡറിങ്ങ് വേഗത നല്ലപോലെ വർദ്ധിച്ചിട്ടുണ്ട്.

മലയാളം വിക്കിപീഡിയയിൽ പതിനായിരം ലേഖനങ്ങൾ

മലയാളം വിക്കിപീഡിയ ഇന്ന് പതിനായിരം ലേഖങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഈ കാര്യത്തെപ്പറ്റി എന്നെക്കാൾ കൂടുതൽ നന്നായി വിവരിക്കാൻ കഴിയുന്ന ഷിജു അദ്ദേഹത്തിന്റെ ഈ പോസ്റ്റിൽ എഴുതിയിട്ടുണ്ട്. എല്ലാ വിക്കിപീഡിയ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. വിക്കിയുടെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നതിൽ എനിക്കും അതിയായ സന്തോഷമുണ്ട് 🙂

വെബ്ദുനിയയും ഗൂഗിളും

മൈക്രോസോഫ്റ്റ് എൻകാർട്ടയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വെബ്ദുനിയയിൽ വന്ന വാർത്തയിൽ അവസാനഭാഗത്ത് ഗൂഗിളിനിട്ടൊരു താങ്ങുതാങ്ങുന്നത് കാണാം http://malayalam.webdunia.com/newsworld/it/itnews/0903/31/1090331065_1.htm. ഒരു വഴിക്കു പോകുന്നതല്ലെ? ഇരിക്കട്ടെ എന്ന് കരുതിക്കാണും. വെബ്ദുനിയയും യാഹുവും ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ തന്നെ ഇന്റർനെറ്റ് ലോകത്ത് യാഹുവിന്റെ പ്രധാന എതിരാളിയായ ഗൂഗിളിനെ ഒന്നു കുറച്ചുകാണിക്കുകയായിരിക്കും വെബ്ദുനിയയുടെ ഉദ്ദേശം എന്ന് കരുതാം. അതില് പറഞ്ഞ ഗൂഗിളിന്റെ സംരഭങ്ങളാകട്ടെ ഇന്റർനെറ്റ് ഉപയോക്താക്കള്ക്കിടയിൽ അത്ര അറിയപ്പെടാത്തതുമാണ്.