Tag: kerala

  • 2016 കേരള അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഫലം ശേഖരിക്കാനുപയോഗിച്ച പൈത്തൺ സ്ക്രിപ്റ്റ്

    കഴിഞ്ഞ “2016 ലെ കേരള അസംബ്ലി തിരഞ്ഞെടുപ്പ് ഫലം” എന്ന പോസ്റ്റിൽ തിരഞ്ഞെടുപ്പ് ഫലം ശേഖരിക്കാനുപയോഗിച്ചെന്നു സൂചിപ്പിച്ച പൈത്തൺ സ്ക്രിപ്റ്റ് ഇവിടെ നൽകുന്നു. http://trend.kerala.gov.in/ വെബ്സൈറ്റിൽ നിന്നുമാണ് ഇത് ഫലം ശേഖരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം ഡാറ്റ ഫയലുകൾ ഇതിനകം തന്നെ ശേഖരിച്ച് മുകളിൽ പറഞ്ഞ പോസ്റ്റിൽ നൽകിയിട്ടുണ്ട്. അതോടെ സ്ക്രിപ്റ്റിന്റെ ഉപയോഗം കഴിഞ്ഞു.കൂടാതെ, http://trend.kerala.gov.in/ സൈറ്റിലെ വിവരങ്ങൾ ഒരോ തിരഞ്ഞെടുപ്പിനു ശേഷവും മാറ്റുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതായത്, അടുത്ത തിരഞ്ഞെടുപ്പോടെ സ്ക്രിപ്റ്റ് റൺ ചെയ്യാതെ വരും.

  • 2016 ലെ കേരള അസംബ്ലി തിരഞ്ഞെടുപ്പ് ഫലം

    കുറച്ച് ദിവസങ്ങൾക്ക് മുൻപ് 2016 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഏതെങ്കിലും വിധത്തിലുള്ള കമ്പ്യൂട്ടർ ഡാറ്റ ഫയലായി ലഭ്യമാണോ എന്ന് തിരഞ്ഞപ്പോൾ കിട്ടിയില്ല. എന്നാൽ അത് വെബ് പേജിൽ ലഭ്യമായിടത്ത് നിന്നും ശേഖരിച്ച് പങ്കുവയ്ക്കാമെന്ന് വിചാരിച്ചു. അങ്ങനെ ഒരു പൈത്തൺ സ്ക്രിപ്റ്റെഴുതി ശേഖരിച്ച ഡാറ്റ ഇവിടെ പങ്കുവെയ്ക്കുന്നു. സ്പ്രെഡ്ഷീറ്റ്, JSON ഫോർമാറ്റുകളിലുള്ള ഫയലുകൾ താഴെ കാണാം.