Tag: webscrapping
-
2016 കേരള അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഫലം ശേഖരിക്കാനുപയോഗിച്ച പൈത്തൺ സ്ക്രിപ്റ്റ്
കഴിഞ്ഞ “2016 ലെ കേരള അസംബ്ലി തിരഞ്ഞെടുപ്പ് ഫലം” എന്ന പോസ്റ്റിൽ തിരഞ്ഞെടുപ്പ് ഫലം ശേഖരിക്കാനുപയോഗിച്ചെന്നു സൂചിപ്പിച്ച പൈത്തൺ സ്ക്രിപ്റ്റ് ഇവിടെ നൽകുന്നു. http://trend.kerala.gov.in/ വെബ്സൈറ്റിൽ നിന്നുമാണ് ഇത് ഫലം ശേഖരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം ഡാറ്റ ഫയലുകൾ ഇതിനകം തന്നെ ശേഖരിച്ച് മുകളിൽ പറഞ്ഞ പോസ്റ്റിൽ നൽകിയിട്ടുണ്ട്. അതോടെ സ്ക്രിപ്റ്റിന്റെ ഉപയോഗം കഴിഞ്ഞു.കൂടാതെ, http://trend.kerala.gov.in/ സൈറ്റിലെ വിവരങ്ങൾ ഒരോ തിരഞ്ഞെടുപ്പിനു ശേഷവും മാറ്റുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതായത്, അടുത്ത തിരഞ്ഞെടുപ്പോടെ സ്ക്രിപ്റ്റ് റൺ ചെയ്യാതെ വരും.