കുറച്ച് ദിവസങ്ങൾക്ക് മുൻപ് 2016 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഏതെങ്കിലും വിധത്തിലുള്ള കമ്പ്യൂട്ടർ ഡാറ്റ ഫയലായി ലഭ്യമാണോ എന്ന് തിരഞ്ഞപ്പോൾ കിട്ടിയില്ല. എന്നാൽ അത് വെബ് പേജിൽ ലഭ്യമായിടത്ത് നിന്നും ശേഖരിച്ച് പങ്കുവയ്ക്കാമെന്ന് വിചാരിച്ചു. അങ്ങനെ ഒരു പൈത്തൺ സ്ക്രിപ്റ്റെഴുതി ശേഖരിച്ച ഡാറ്റ ഇവിടെ പങ്കുവെയ്ക്കുന്നു. സ്പ്രെഡ്ഷീറ്റ്, JSON ഫോർമാറ്റുകളിലുള്ള ഫയലുകൾ താഴെ കാണാം.
- സ്പ്രെഡ്ഷീറ്റ് ഫയൽ: https://drive.google.com/uc?export=download&id=0B_XmWnovtixBbDZvQkhldzR1RWc
- JSON ഫോർമാറ്റ് ഫയൽ: kerala-election-2016-result.json
ഒരോ മണ്ഡലത്തിലേയും ഫലം പട്ടികയായും പൈ ചാർട്ടായും കാണിക്കുന്ന താളുകളിലേക്കുള്ള കണ്ണികൾ താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ നൽകിയ JSON ഫയലിലെ ഡാറ്റ D3js എന്ന ജാവസ്ക്രിപ്റ്റ് ലൈബ്രറി ഉപയോഗിച്ച് ലളിതമായി കാണിച്ചിരിക്കുകയാണ്. അതുപോലെ മറ്റ് വിശകലനങ്ങൾക്കും ഭാവിയിലെ ഉപയോഗത്തിനായും പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു.
ബാദ്ധ്യതാനിരാകരണം: എനിക്ക് ലഭിച്ച ഡാറ്റ പങ്കുവയ്ക്കുക മാത്രമാണിവിടെ. ഡാറ്റ കുറ്റമറ്റതാണെന്നോ ഏതെങ്കിലും വിധത്തിലുള്ള ഉപയോഗങ്ങൾക്ക്, അത് വാണിജ്യപരമോ അല്ലാത്തതോ ആയ ആവശ്യങ്ങൾക്ക് അനുയോജ്യാമാണെന്നുള്ള യാതൊരു ഉറപ്പും നൽകുന്നില്ല.
Leave a Reply