തെർമോക്കപ്പ്ൾ

ചൂട് അളക്കാനായി ഉപയോഗിക്കുന്ന ഒരു വഴിയാണ് തെർമോക്കപ്പ്ൾ. രണ്ട് വ്യത്യസ്ത ലോഹസങ്കരങ്ങൾ ചേർത്തുണ്ടാക്കുന്ന ലളിതമായ ഒരു ലോഹക്കഷ്ണമോ ദണ്ഡോ ആണിത്. ചൂടിന്റെ അളവനുസരിച്ച് ഇത് വളരെ ചെറിയ അളവിൽ വൈദ്യുതിയുണ്ടാക്കും. അതിന്റെ വോൾട്ടേജ് നില ചൂടിന്‌ ആനുപാതികമായിരിക്കും. ഇങ്ങനെയുണ്ടാകുന്ന വോൾട്ടേജ് നില അളന്ന് അതിൽ നിന്നും ചൂട് എത്രയാണ് എന്ന് കണക്കുകൂട്ടി കണ്ടെത്താൻ കഴിയും.
പക്ഷെ തെർമോക്കപ്പ്ലിന്റെ വോട്ടേജ് നില നേരിട്ട് അളക്കുന്നത് ശരിയായ രീതിയല്ല. കാരണം വളരെ ചെറിയ വോൾട്ടേജായിരിക്കും അത്. ഉദാഹരണം ഒരു K ടൈപ്പ് തെർമോക്കപ്പ്ൾ ഏതാണ് 600 ഡിഗ്രി ചൂടാക്കിയാൽ ഉണ്ടാവുന്നത് ഏതാണ്ട് 20 മില്ലി വോൾട്ട് ആണ്. മിക്ക മൈക്രോകണ്ട്രോളറുകൾക്കും ADC ഐസികൾക്കൂം ഈ കുറഞ്ഞ വോൾട്ടേജ് നില വേർത്തിരിച്ച് അറിയാൻ കഴിയില്ല. എന്നാൽ ഒരു ആമ്പ്ലിഫയർ സർക്യൂട്ട് ഉപയോഗിച്ചാൽ ഈ പ്രശ്നത്തെ മറികടക്കാം. തെർമോക്കപ്പ്ലിന്റെ വോൾട്ടേജ് നില 100 മടങ്ങ് അല്ലെങ്കിൽ അതിൽ കൂടുതലോ ആയി ഉയർത്തി മൈക്രോകണ്ട്രോളറിന് നൽകാം.

ഉദാഹരണത്തിന്, തെർമോക്കപ്പ്ൾ വോൾട്ടേജ് നില 20 മില്ലി വോൾട്ട് ആണെങ്കിൽ. അതിനെ 150 മടങ്ങാക്കിയാൽ 3V കിട്ടും, ഈ വോൾട്ടേജ് നില മൈക്രോകണ്ട്രോളറിന് അളന്നെടുക്കാം. അതിൽ നിന്നും തെർമോക്കപ്പ്ലിന്റെ വോൾട്ടേജ് നില മനസ്സിലാക്കി താപനില കണ്ടെത്താം.
ഇങ്ങനെ തെർമോക്കപ്പ്ലിന്റെ വോൾട്ടേജ് നില മൈക്രോകണ്ട്രോളറിന് അനുകൂലമായ നിലയിലേക്ക് ഉയർത്താൻ സാഹായിക്കുന്ന ഒരു ആമ്പ്ലിഫയർ സാർക്യൂട്ടിന്റെ വിശദാംശങ്ങൾ ഈ ലിങ്കിൽ കാണാം.
തെർമോക്കപ്പ്ലിന്റെ താപനില അളന്ന് അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ മൈക്രോകണ്ട്രോളറിനെ പ്രോഗ്രാം ചെയ്യാം. അതുവഴി പലവിധത്തിലുള്ള ഉപകരണങ്ങൾ ഉണ്ടാക്കിയെടുക്കം.

വിവിധ ഉപകരണങ്ങളിലും യന്ത്രങ്ങളിലും നിർമ്മാണശാലകളിലും തെർമോക്കപ്പ്ൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Facebook Post: https://www.facebook.com/junaidpv/posts/10157069752569187


Comments

Leave a Reply

Your email address will not be published. Required fields are marked *